| Tuesday, 16th February 2016, 7:46 am

ലിംഗനീതി: കാന്തപുരത്തില്‍ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി; അദ്ദേഹം പിന്തുടരുന്നത് ഖുര്‍ആനും സുന്നത്തുമല്ല: ഒ. അബ്ദുറഹ്മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:  ഇസ്‌ലാമിലെ ലിംഗ നിതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കാന്തപുരത്തെ തള്ളി മാധ്യമം പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍. സ്ത്രീകള്‍ പള്ളിയില്‍ പോകരുതെന്ന് പറഞ്ഞ കാന്തപുരത്തില്‍ നിന്നും ഇത്തരം നിലപാടുകള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി. ഇസ്‌ലാമിന്റെ ആധാരമായി കാന്തപുരത്തെ പോലുള്ള പണ്ഡിതന്‍മാര്‍ കാണുന്നത് ഫിഖ്ഹ് അഥവാ കര്‍മ ശാസ്ത്രത്തെയാണ്. ഖുര്‍ആനും സുന്നത്തുമല്ല. ഫിഖ്ഹാണ് ഇസ്‌ലാം എന്ന രീതി ശരിയല്ല. മതപണ്ഡിതന്‍മാര്‍ എന്നാല്‍ ഫിഖ്ഹ് പഠിച്ചവരാണെന്ന രീതിയും അബദ്ധമാണ്. ഫിഖ്ഹിലെ ഈ വലിയ അബദ്ധങ്ങളാണ് വലിയ സ്ത്രീ വിരുദ്ധതയായി ഇവരുടെ വായയില്‍ നിന്നും പുറത്ത് വരുന്നതെന്നും ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.

“മുഖ്യധാര” എന്ന ത്രൈമാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒ. അബ്ദുറഹ്മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഫിഖ്ഹിന്റെ അതിപ്രസരമാണ് ഇസ്‌ലാമിനെ ഇത്രമേല്‍ സ്ത്രീ വിരുദ്ധമാക്കിയത്. പ്രവാചകന്റെയും ഖിലാഫത്തിന്റെയും കാലം കഴിഞ്ഞാണ് ഫിഖ്ഹ് രൂപപ്പെടുന്നത്. രാജക്കാന്‍മാരുടെ കാലത്ത് ഇജ്ത്തിഹാദ് നടത്തിയോ അല്ലാതെയോ പണ്ഡിതന്‍മാര്‍ രൂപപ്പെടുത്തിയ പലതും അബദ്ധമാണെന്നും ഇസ്‌ലാമിക പണ്ഡിതന്‍ കൂടിയായ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെടുന്നു. പല ഫിഖ്ഹ് ഗ്രന്ഥങ്ങളും വായിച്ചാല്‍ സ്ത്രീ പുരുഷന്റെ അടിമയാണ്. ഇതൊന്നും ഇസ്‌ലാമിന്റെ കാഴ്ചപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേ സമയം പ്രകൃതിപരമായി സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടെന്നും അതംഗീകരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ പറ്റുകയുള്ളൂവെന്നും ഒ. അബ്ദുറഹ്മാന്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ വായനയ്ക്ക്

സ്ത്രീയേക്കാള്‍ മനക്കരുത്ത് പുരുഷന്; പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്ത്രീ വിറച്ചുപോകും: കാന്തപുരം

പെണ്‍കുട്ടികള്‍ വഴിപിഴക്കാതിരിക്കാന്‍ 16 ാം വയസില്‍ കെട്ടിക്കണം: കാന്തപുരം

ഇല്ലാത്ത പത്രസമ്മേളനത്തിന്റെ പേരില്‍ കാന്തപുരത്തെ ഹീറോയാക്കി പ്രചരിപ്പിക്കുന്നത് കള്ളം

കാന്തപുരവും വനിതാ മാധ്യമപ്രവര്‍ത്തകരും; രണ്ട് അനുഭവങ്ങള്‍

We use cookies to give you the best possible experience. Learn more