Advertisement
Entertainment news
പാപ്പനില്‍ എന്റെ ഫസ്റ്റ് ഓണ്‍ സ്‌ക്രീന്‍ റൊമാന്‍സ് ആയിരുന്നു; സുരേഷ് ഗോപിയുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് നൈല ഉഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 24, 07:22 am
Sunday, 24th July 2022, 12:52 pm

പാപ്പന്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലും ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലുമാണ് പ്രേക്ഷകര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് പാപ്പന്‍. നൈല ഉഷയാണ് ചിത്രത്തിലെ നായിക.

പാപ്പനില്‍ സുരേഷ് ഗോപിക്കൊപ്പം റൊമാന്‍സ് രംഗങ്ങള്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് നൈല ഉഷ. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടി.

പൊറിഞ്ചു മറിയം ജോസില്‍ റൊമാന്‍സ് ഉണ്ടെങ്കിലും താന്‍ ജോജുവുമായി കുറെ റൊമാന്‍സ് രംഗങ്ങളൊന്നും ചെയ്തിട്ടില്ലെന്നും സുരേഷേട്ടനൊപ്പം ഭയങ്കര റൊമാന്‍സ് ആയിരുന്നുവെന്നാണ് നൈല പറഞ്ഞത്.

‘എനിക്ക് സുരേഷേട്ടനെ വര്‍ഷങ്ങളായി അറിയാം. പാപ്പനില്‍ ഞാന്‍ സുരേഷേട്ടനുമായി റൊമാന്‍സ് ചെയ്തു. പൊറിഞ്ചു മറിയം ജോസില്‍ റൊമാന്‍സ് ഉണ്ടെങ്കിലും ഞാന്‍ ജോജുവുമായി കുറെ റൊമാന്‍സ് രംഗങ്ങളൊന്നും ചെയ്തിട്ടില്ല. എന്റെ ഫസ്റ്റ് ഓണ്‍ സ്‌ക്രീന്‍ റൊമാന്‍സ് ആയിരുന്നു.

ഞാന്‍ സുരേഷേട്ടനൊപ്പം ഭയങ്കര റൊമാന്‍സ് ആയിരുന്നു. അത് നല്ലൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു.’ എന്നാണ് നൈല പറഞ്ഞത്.

കെട്ടി പിടിക്കുന്നതും തൂക്കിയെടുത്ത് ബെഡില്‍ കൊണ്ടുപോയി ഇടുന്നതുമൊക്കെയാണ് ഞാന്‍ ചെയ്തത്, സുരേഷ് ഗോപി ചിരിച്ച് കൊണ്ട് പറഞ്ഞു.

നൈല ഉഷ, ജോഷി, ഗോകുല്‍ സുരേഷ് എന്നിവരാണ് ഈ പരിപാടിയില്‍ പങ്കെടുത്ത മറ്റു താരങ്ങള്‍. മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്.

കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്.

Content Highlight: Nyla Usha talking about romantic scenes in paappan movie with Suresh Gopi