ജീവിതത്തിൽ എഴുതി വെക്കാൻ പറ്റിയ സിനിമ, അതെന്റെ ഷോലെയാണ്: നൈല ഉഷ
Entertainment
ജീവിതത്തിൽ എഴുതി വെക്കാൻ പറ്റിയ സിനിമ, അതെന്റെ ഷോലെയാണ്: നൈല ഉഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th December 2023, 10:43 am

മാസ്റ്റർ ക്രാഫ്റ്റ് സംവിധായകൻ ജോഷി ഒരുക്കിയ വിജയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്.

ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ മറിയം കഥാപാത്രത്തെ ആയിരുന്നു നടി നൈല ഉഷ അവതരിപ്പിച്ചത്.

നൈലയുടെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വേഷമാണ് മറിയം. മറിയത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമ തന്നെ സംബന്ധിച്ച് തന്റെ ഷോലെയാണെന്നാണ് നൈല ഉഷ പറയുന്നത്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഷോലെ.

ആ സിനിമ ആര് കണ്ടിട്ടില്ലെങ്കിലും തന്റെ ജീവിതത്തിൽ എഴുതിവെക്കാൻ പറ്റിയ ഒരു കഥാപാത്രമാണ് അതെന്നും നൈല ഉഷ പറയുന്നു. മീഡിയ വണിനോട്‌ സംസാരിക്കുകയായിരുന്നു നൈല ഉഷ.

‘ഒരാൾ പെട്ടെന്ന് വന്നിട്ട്, ഞാൻ സിനിമ അധികം കാണാറില്ല പക്ഷേ നിങ്ങളെ കണ്ടിട്ടുണ്ട് എന്ന് പറയുമ്പോൾ തന്നെ എനിക്ക് മനസ്സിലാവും പൊറിഞ്ചു മറിയം ജോസിനെ കുറിച്ചാണ് പറഞ്ഞുവരുന്നതെന്ന്. ഞാൻ എപ്പോഴും പറയാറുള്ളത് പൊറിഞ്ചു മറിയം ജോസ് എന്നെ സംബന്ധിച്ച് എന്റെ ഷോലെയാണ് എന്നാണ്.

എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം തന്ന സിനിമയാണ് പൊറിഞ്ചു മറിയം ജോസ്. ആ സിനിമ ആര് കണ്ടില്ലെങ്കിലും പ്രശ്നമില്ല, എന്റെ ജീവിതത്തിൽ എനിക്ക് എഴുതി വെക്കാൻ പറ്റിയ സിനിമയാണത്.

ഇപ്പോഴും എന്നോട് പലരും ചോദിക്കുമ്പോൾ തോന്നാറുണ്ട് പൊറിഞ്ചു മറിയം ജോസിൽ ഇനിയും ബെറ്റർ ആയിട്ട് എനിക്ക് ചെയ്യാൻ കഴിയുമായിരുന്നു എന്ന്. ഇങ്ങനെ ആയിരുന്നോ ഞാൻ അത് ചെയ്തതെന്നൊക്കെ തോന്നും. പക്ഷെ ഒരു കഥാപാത്രം എന്ന നിലയിൽ നല്ല മനോഹരമായി എഴുതപെട്ട ക്യാരക്ടർ തന്നെയാണ് മറിയം,’നൈല ഉഷ പറയുന്നു.

Content Highlight: Nyla Usha Talk About Character  Mariyam In Porinju Mariyam Jose