കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടിയുടെ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് നൈല ഉഷ. എന്നാൽ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ മറിയം എന്ന കഥാപാത്രമാണ് നൈല എന്ന നടിയെ പ്രേക്ഷകരിലേക്ക് എത്തിച്ചത്.
ചില റിവ്യൂ കണ്ടിട്ട് പടം തിയേറ്ററിൽ പോയി കാണേണ്ടെന്ന് കരുതിയിരുന്നെന്ന് നൈല ഉഷ പറഞ്ഞു. കാതൽ സിനിമയുടെ റിവ്യൂ കണ്ടതിന് ശേഷം അത് കാണണോ എന്ന സംശയമുണ്ടായിരുന്നെന്നും ജിഞ്ചർ മീഡിയ എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിൽ നൈല പറയുന്നുണ്ട്.
‘ഞാൻ ചില റിവ്യൂ കണ്ടിട്ട് പേഴ്സണൽ ഇൻഫ്ലുൻസഡ് ആവാറുണ്ട്. ആ സിനിമ കാണാൻ തിയേറ്ററിൽ പോകേണ്ട എന്ന് കരുതാറുമുണ്ട്. കാതൽ എന്ന സിനിമയുടെ ഒരു റിവ്യൂ കേട്ടപ്പോൾ കാണണോ എന്ന് ഞാൻ സംശയിച്ചിരുന്നു. സ്ലോ ആൻഡ് ബോറിങ് സിനിമയാണെന്നാണ് ആ റിവ്യൂവർ പറഞ്ഞത്. ഞാൻ എന്നിട്ടും ആ സിനിമ തിയേറ്ററിൽ പോയി കണ്ടു. എനിക്ക് അത് നല്ല ഇഷ്ടമായി.
എന്നിൽ ആ റിവ്യൂവർ സ്വാധീനം ചെലുത്തിയിട്ട് ഞാൻ അത് കാണാൻ പോയിട്ടില്ലെങ്കിൽ എന്താകുമായിരുന്നു? റിവ്യൂ കൊണ്ട് ഒരു സിനിമയെ കളിയാക്കി പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.
ഞാനൊരു സിനിമയുടെ അകത്ത് വർക്ക് ചെയ്യുമ്പോൾ ഞാൻ അതിന് വേണ്ടി സംസാരിക്കും, അത് എന്റെ സിനിമയാണ്. എനിക്കിഷ്ടപ്പെട്ട സിനിമയാണെങ്കിൽ അതിന്റെ അവസാനം വരെ ഞാൻ അതിന്റെ കൂടെ നിൽക്കും. എനിക്ക് ആ സിനിമ ഇഷ്ടപ്പെട്ടു. അതുപോലെ ഒരുപാട് ആളുകൾക്ക് ഇഷ്ടം ആയിട്ടുണ്ട്. നിങ്ങൾക്ക് ഇഷ്ടമായിട്ടില്ലെങ്കിൽ അത് നിങ്ങളുടെ പ്രശ്നമാണ്. എന്തിനാണ് ബാക്കിയുള്ളവരെ ഇൻഫ്ലുവെൻസ് ചെയ്യുന്നത്,’ നൈല ഉഷ പറഞ്ഞു.
സംവിധായകന്‍ ജോഷിയുടെ ഏറ്റവും പുതിയ സിനിമയാണ് ‘ആന്റണി’. ചിത്രത്തില്‍ നടി നൈല ഉഷയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നായകനായി ജോജു ജോര്‍ജെത്തുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, കല്യാണി പ്രിയദര്‍ശന്‍, വിജയരാഘവന്‍, ആശ ശരത് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു.
Content Highlight: Nyla usha about film review