ശ്രീലങ്ക-ബംഗ്ലാദേശ് മൂന്ന് ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 28 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 എന്ന നിലയില്‍ സ്വന്തമാക്കാനും ലങ്കയ്ക്ക് സാധിച്ചു.
ശ്രീലങ്കയുടെ ബൗളിങ്ങില്‍ ഹാട്രിക് അടക്കം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നുവാന്‍ തുഷാര നടത്തിയത്. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 20 റണ്‍സ് വിട്ടുനല്‍കിയാണ് നുവാന്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.
ബംഗ്ലാദേശ് ബാറ്റിങ്ങിന്റെ മൂന്നാം ഓവറില്‍ ആയിരുന്നു തുഷാരയുടെ ഹാട്രിക് പിറന്നത്. ബംഗ്ലാദേശ് നായകന്‍ നജിമുല്‍ ഹുസൈന്‍ ഷാന്റോ, ടൗഹിദ് ഹൃദോയ്, മഹ്‌മദുള്ള എന്നിവരുടെ വിക്കറ്റുകളാണ് തുഷാര നേടിയത്.
ഇതിനു പിന്നാലെ ഒരു മികച്ച നേട്ടമാണ് ലങ്കന്‍ താരത്തെ തേടിയെത്തിയിരിക്കുന്നത്. ശ്രീലങ്കക്കായി ടി-20യില്‍ ഹാട്രിക് നേടുന്ന അഞ്ചാമത്തെ താരമായി മാറാന്‍ നുവാന്‍ തുഷാരക്ക് സാധിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. ലങ്കന്‍ ബാറ്റിങ്ങില്‍ കുശാല്‍ മെന്‍ഡീസ് 55 പന്തില്‍ നേടിയ 86 റണ്‍സിന്റെ കരുത്തിലാണ് ശ്രീലങ്ക വലിയ ടോട്ടല്‍ നേടിയത്.
വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് 19.4 ഓവറില്‍ 146 പുറത്താവുകയായിരുന്നു. ബംഗ്ലാദേശ് ബാറ്റിങ്ങില്‍ റാഷിദ് ഹുസൈന്‍ 30 പന്തില്‍ 53 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
ലങ്കന്‍ ബൗളിങ്ങില്‍ നുവാന്‍ അഞ്ച് വിക്കറ്റും നായകന്‍ വനിന്ദു ഹസരങ്ക രണ്ട് വിക്കറ്റും മികച്ച പ്രകടനം നടത്തിയപ്പോള്‍ ലങ്ക തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Nuwan Thushara take a great hatric against Bangladesh