| Tuesday, 17th July 2018, 11:52 pm

സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം; റിക്രൂട്ടിംഗ് സംഘങ്ങളുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കുവൈറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുവൈറ്റ്സിറ്റി: ആരോഗ്യവകുപ്പില്‍ ഇന്റര്‍വ്യൂ നടക്കുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം. അനധികൃത റിക്രൂട്ടിംഗ് സംഘങ്ങളുടെ കെണിയില്‍ വീഴരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആരോഗ്യവകുപ്പില്‍ ഇന്റര്‍വ്യൂ നടക്കുന്നതായി കാണിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തലാണ് അധികൃതരുടെ ഇടപെടല്‍.

മന്ത്രാലയത്തിലേക്കുള്ള നിയമന അറിയിപ്പുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ടെന്നും മറ്റുള്ളവയെല്ലാം വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.


Read Also : അഭിമന്യു വധക്കേസ്; പൊലീസ് വേട്ടയാടല്‍ ആരോപിച്ച് എസ്.ഡി.പി.ഐ നല്‍കിയ ഹരജികള്‍ ഹൈക്കോടതി തള്ളി


റിക്രൂട്ട്‌മെന്റ് മാഫിയകളാണ് വ്യാജസന്ദേശങ്ങള്‍ നല്‍കി ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കുന്നതെന്നും പിന്‍വാതില്‍ നിയമനം എന്നപേരില്‍ പണം തട്ടാനാണു റിക്രൂട്ട്‌മെന്റ് മാഫിയയയുടെ ശ്രമമെന്നും മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ വ്യാജ സീല്‍ പതിച്ചു ഇത്തരം സംഘങ്ങള്‍ നിയമന ഉത്തരവ് വരെ നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തി.

മന്ത്രാലയത്തിലേക്കുള്ള എല്ലാ നിയമനം അറിയിപ്പുകളും ഔദ്യോഗിക വെബ്സൈറ്റില്‍ പരസ്യപ്പെടുത്താറുണ്ടെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ കൈമാറിക്കിട്ടുന്ന സന്ദേശങ്ങള്‍ മുഖവിലക്കെടുക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

നഴ്സിംഗ് നിയമനം ഉള്‍പ്പെടെ സംശയകരമായ സന്ദേശങ്ങളോ അറിയിപ്പുകളോ ശ്രദ്ധയില്‍ പെട്ടാല്‍ വിവരം അറിയിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

ആരോഗ്യമന്ത്രാലയത്തില്‍ നഴ്സുമാരുടെ ഇന്റര്‍വ്യൂ നടക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിരവധി ഉദ്യോഗാര്‍ത്ഥികള്‍ മന്ത്രാലയ ആസ്ഥാനത്തു എത്തിയിരുന്നു.

പ്രാദേശികമായി നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ രേഖകളുമായി മന്ത്രാലയ ആസ്ഥാനത്തു നേരിട്ട് എത്തണമെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച സന്ദേശം. ഇന്റര്‍വ്യൂ പ്രതീക്ഷിച്ചു നിരവധി പേര് എത്തിയതോടെ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സന്ദേശത്തെ കുറിച്ച് വിവരം ലഭിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more