സംഘടനാ സ്വാതന്ത്ര്യത്തിനുവേണ്ടി തൃശൂരിലെ നഴ്‌സുമാര്‍ നടത്തിയ സമര പോരാട്ടത്തില്‍ മുന്നണി പോരാളികളായ പെണ്‍കുട്ടികളുടെ സമരവീര്യം ഭാവി കേരളത്തിന്റെ സമരമുന്നേറ്റം തിരുത്തികുറിക്കും
എസ്സേയ്‌സ്/ ബൈജുജോണ്‍
കേരളത്തിന്റെ സമരചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന പുതിയ സമരകാഹളമുയരുമ്പോള്‍ മലയാളത്തിന്റെ സത്രീശക്തി ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നു ഇല്ല തോല്‍ക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ല. മുദ്രാവാക്യം വിളികളും പോലീസും ലാത്തിയും തെരുവിനെ വിറപ്പിച്ച സമരങ്ങളും കേരളത്തിലെ യുവതയുടെ അവകാശ പോരാട്ടത്തിന്റെ പുതിയ കൊടിയടയാളമാകുന്നു.
അവഗണനയുടേയും അടിച്ചമര്‍ത്തലിന്റെയും കഥകള്‍ മാത്രം കേള്‍ക്കുന്ന കേരളത്തില്‍ ഇഛാശക്തിയോടെ സമരമുഖത്ത് അണിനിരക്കുന്ന വനിതാ നഴ്‌സുമാരുടെ സമര പോരാട്ടങ്ങളെ കേരളം കണ്ടില്ലെന്ന് നടിക്കുകയാണോ ? കേരളത്തിന്റെ സമരചരിത്രത്തില്‍ വിജയ പതാകയേന്തി തൊഴില്‍ സമരങ്ങളുടെ മുന്നണി പോരാളിയായി പുതിയ വനിതാപോരാളികള്‍ സമരമുഖത്ത് തീക്കാറ്റാകുമ്പോള്‍ കേരളത്തിന്റെ പോരാട്ട ഭൂമികയ്ക്ക് അത് വസന്തത്തിന്റെ വളകിലുക്കമാകുന്നു.[]
അടിമബോധത്തിന്റെ ചങ്ങലക്കെട്ടുകള്‍ തകര്‍ത്ത് അവകാശ ബോധത്തിന്റെ പുതിയ അധ്യായം രചിച്ചാണ് കേരളത്തില്‍ അസംഘടിതരായ നഴ്‌സുമാര്‍ യുഎന്‍എയുടെ ശുഭ്രപതാകയ്ക്ക് കീഴില്‍ അണിനിരക്കുന്നത്. കേരളത്തിലെ മുഖ്യാധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളും തൊഴിലാളി സംഘടനകളും അവഗണിച്ച തൊഴില്‍ വിഭാഗം സ്വയം സംഘടിതരായി മുഖ്യാധാര ട്രേഡ് യുണിയനുകളെ വരെ വിറപ്പിക്കുന്നു.
വര്‍ഷങ്ങളായി തൊഴില്‍ അവകാശ സമരങ്ങളോട് വിടപറഞ്ഞ കേരളത്തില്‍ സമര പോരാട്ടത്തിന്റെ തീക്കാറ്റുവിതയ്ക്കുന്നത് ആയിരകണക്കിന് വരുന്ന പെണ്‍കുട്ടികളാണ്. നഴ്‌സിങ് മേഖലയിലെ ബഹുഭൂരിപക്ഷം പേരും വനിതകളായതിനാല്‍ ലാഭകൊതിപൂണ്ട സ്വകാര്യ മാനേജ്‌മെന്റുകള്‍ എക്കാലവും ഇവരെ അടിമകളാക്കാമെന്ന് വ്യാമോഹിച്ചു.
അനിവാര്യമായ സമരചരിത്രത്തില്‍ തെരുവുകളെ ഇളക്കി മറിക്കാന്‍, മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കാന്‍ അച്ചടക്കത്തിന്റെ അടിമ ബോധത്തില്‍ കുരുക്കിയിട്ടിരുന്ന നഴ്‌സുമാര്‍ തയ്യാറായി. അതാണ് ലാത്തിക്കും കാക്കിക്കും മുന്നില്‍ അടിയറവ് പറയതെ “പോടാ പുല്ലേ പോലീസേ…..”എന്ന് കേരളത്തിലെ നഴ്‌സുമാര്‍ ഇടിമുഴക്കാമായി മുദ്രാവാക്യമുയര്‍ത്തിയത്.
അവകാശ സമരങ്ങളുടെ രണഭൂമിയാണ് തൃശൂരിന്റെ മണ്ണ്. ഇവിടെയാണ് സംഘടിക്കാനുളള അവകാശത്തിനുവേണ്ടി പതിനായിരത്തോളം നഴ്‌സുമാര്‍ 80 ദിവസക്കാലം നീണ്ടുനിന്ന ഐതിഹാസികമായ പോരാട്ടം നടത്തിയത്.
അവകാശ സമരങ്ങളുടെ രണഭൂമിയാണ് തൃശൂരിന്റെ മണ്ണ്. ഇവിടെയാണ് സംഘടിക്കാനുളള അവകാശത്തിനുവേണ്ടി പതിനായിരത്തോളം നഴ്‌സുമാര്‍ 80 ദിവസക്കാലം നീണ്ടുനിന്ന ഐതിഹാസികമായ പോരാട്ടം നടത്തിയത്.
മദര്‍ ആശുപത്രിയിലെ യു.എന്‍.എ നേതൃത്വത്തോട് പ്രതികാര നടപടിയെടുത്ത മാനേജ്‌മെന്റിനെതിരെ തുടങ്ങിയ സമരം ദിവസങ്ങള്‍ക്കുള്ളില്‍ കേരളമാകെ ആളിപടരുന്ന തൊഴില്‍ പ്രക്ഷോഭമായി. ഇന്നലെവരെ നഴ്‌സുമാരെ അസഭ്യം പറയാനും കഴുത്തിനുപിടിക്കാനും ശ്രമിച്ചിരുന്ന മാനേജ്‌മെന്റിന്റെ പിണിയാളുകളെ നിലയ്ക്കുനിര്‍ത്താന്‍ ശ്രമിചതോടെയാണ് മദര്‍ ആശുപത്രിയിലെ 200 ഓളം നഴ്‌സുമാര്‍ക്ക് സമരപോരാട്ടത്തിന്റെ മുന്‍നിരയിലേക്ക് വരേണ്ടിവന്നത്.
വനിതാ നഴ്‌സുമാര്‍ക്കെതിരെ എന്തും പറയാം, എന്ത് കള്ളക്കഥയും മെനയാം എന്ന സ്വകാര്യ മാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യവും അഹങ്കാരവും അവസാനിപ്പിക്കാനും ആത്മാഭിമാനത്തിനു നേരെ കയ്യോങ്ങുന്നവനെ ചോദ്യം ചെയ്യാനും കേരളത്തിലെ മലാഖമാര്‍ക്കാവുമെന്ന് സംഘടിത ശക്തിയിലൂടെ ഇവര്‍ തെളിയിച്ചു.
അത് കൊണ്ടാണ് മദര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി ജില്ലയിലെ മുഴുവന്‍ നഴ്‌സുമാരും പണിമുടക്കി സമരത്തിന് ഐക്യദാര്‍ഢ്യം പഖ്യാപിച്ചത്. പണിമുടക്കിയ എണ്ണായിരത്തോളം നഴ്‌സുമാരില്‍ 90 ശതമാനവും വനിതകളായിരുന്നു. കടുത്ത വെയിലത്ത് വാടാതെ പോലിസിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കാതെ ഈക്വിലാബിന്റെ ഇടിമുഴക്കങ്ങള്‍ തീര്‍ത്ത് അവകാശ സമരത്തിന് പുതിയ അധ്യായം രചിക്കുകയായിരുന്നു തൃശൂരിലെ മാലാഖമാര്‍.അടുത്ത പേജില്‍ തുടരുന്നു
അവകാശസമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന അധികാരികള്‍ക്കുമുന്നില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലെന്ന് പ്രഖ്യാപിച്ച് നവംബര്‍ 12 മുതല്‍ ജില്ലയിലെ മുഴുവന്‍ നഴ്‌സുമാരും പണിമുടക്കി. കേരള ചരിത്രത്തില്‍ ആദ്യമായി ഒരു ജില്ലയിലെ ആരോഗ്യ മേഖല പൂര്‍ണ്ണമായും സ്തംഭിച്ചു.
മദര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിയ അനിശ്ചിതകാല സമരം 54 ദിവസം പിന്നിട്ടതോടെയാണ് സമരം ശക്തിപ്പെടുത്തി നിരാഹാരം ആരംഭിക്കുന്നത്. മരണത്തിന്റെ നൂല്‍പാലത്തിലൂടെ സമരം മുന്നേറിയിട്ടും സ്വാകാര്യ മാനേജ്‌മെന്റിന്റെ ധാര്‍ഷ്ഠ്യം അവസാനിപ്പിക്കാന്‍ സര്‍ക്കാരിനായില്ല. നിരാഹാര സമരത്തെയും മദറിലെ പണിമുടക്കിനെയും അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോയി.[]
അവകാശസമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന അധികാരികള്‍ക്കുമുന്നില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലെന്ന് പ്രഖ്യാപിച്ച് നവംബര്‍ 12 മുതല്‍ ജില്ലയിലെ മുഴുവന്‍ നഴ്‌സുമാരും പണിമുടക്കി. കേരള ചരിത്രത്തില്‍ ആദ്യമായി ഒരു ജില്ലയിലെ ആരോഗ്യ മേഖല പൂര്‍ണ്ണമായും സ്തംഭിച്ചു.
തൊഴില്‍ മന്ത്രിയും മാനേജ്‌മെന്റും വാഗ്ദാനങ്ങളുമായി രംഗത്തെത്തി. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാതെ ഒരടി മുന്നോട്ടില്ലെന്ന് യു.എന്‍.എയും പ്രഖ്യാപിച്ചു. ജില്ലയിലെ ആരോഗ്യമേഖലയെ സ്തംഭിപ്പിച്ചുകൊണ്ട് ആയിരങ്ങള്‍ മദര്‍ ആശുപത്രിക്ക് മുന്നിലെ സമരഭൂമിയിലെത്തി.
രാവിലെ മുതല്‍ രാത്രിവരെ നീളുന്ന പ്രോക്ഷോഭങ്ങള്‍ക്കൊപ്പം വനിതാ നഴ്‌സുമാരുള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. കേരളം കണ്ട ഏറ്റവും വലിയ തൊഴില്‍ സമരം നടന്നിട്ടും തിരിഞ്ഞുനോക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ വാക്കിനുപോലും പുല്ലുവില കല്‍പ്പിക്കുന്ന സ്വകാര്യമാനേജ്‌മെന്റുകള്‍ നഴ്‌സുമാരുടെ സംഘടിത ശക്തിയെ തകര്‍ക്കുമെന്ന് പ്രഖ്യാപിച്ചു.
സഹനസമര മുഖത്ത് നിന്നും എന്തും നേരിടാനുള്ള ചങ്കുറപ്പോടെയാണ് അടുത്ത ദിവസങ്ങളില്‍ മദര്‍ ആശുപത്രിക്കുമുന്നിലെ സമരവേദി സജീവമായത്. പോലീസിന്റെ ഭീഷണകളും താക്കീതും ലാത്തിചാര്‍ജ്ജിലാണ് അവസാനിക്കുന്നത്. നഴ്‌സുമാരുടെ സമരവീര്യത്തെ തകര്‍ക്കാന്‍ വനിതാ പോലീസിന്റെ മര്‍ദ്ദനമുറകള്‍ക്കായില്ല.
ത്യാഗോജ്വലമായ സമരം 75 ദിവസം പിന്നിട്ടതോടെ തൊഴിലാളി സമരത്തെ പുഛത്തോടെ കാണുന്ന സര്‍ക്കാരിനെതിരായ യുദ്ധ പ്രഖ്യാപനമായി പിന്നീടുള്ള ദിവസങ്ങളില്‍ സമരം.
റോഡ് ഉപരോധിച്ച് വാഹന ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ട് സമരം ശക്തമാക്കി. നീതിക്കുവേണ്ടിയുള്ള സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന അധികാരികള്‍ക്കെതിരായ മുന്നറിയിപ്പായി ഒരോ മുദ്രാവാക്യവും. ഇനിയും സഹനസമരവുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് സമര നേതാക്കള്‍ പ്രഖ്യാപിച്ചു.
സഹനസമര മുഖത്ത് നിന്നും എന്തും നേരിടാനുള്ള ചങ്കുറപ്പോടെയാണ് അടുത്ത ദിവസങ്ങളില്‍ മദര്‍ ആശുപത്രിക്കുമുന്നിലെ സമരവേദി സജീവമായത്. പോലീസിന്റെ ഭീഷണകളും താക്കീതും ലാത്തിചാര്‍ജ്ജിലാണ് അവസാനിക്കുന്നത്. നഴ്‌സുമാരുടെ സമരവീര്യത്തെ തകര്‍ക്കാന്‍ വനിതാ പോലീസിന്റെ മര്‍ദ്ദനമുറകള്‍ക്കായില്ല.
ദിവസവും ആയിരകണക്കിന് പേരെ അറസ്റ്റ് ചെയ്തു നീക്കാന്‍ മണിക്കുറുകളോളം വേണ്ടിവന്നു. ഇന്നലെ വരെ സൗമ്യമായ പുഞ്ചിരിയോടെ സമരമുഖത്ത് അണിനിരന്ന വനിതാ നഴ്‌സുമാര്‍ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ പോലിസുമായി ഏറ്റുമുട്ടി. കേരളത്തിന്റെ സമരചരിത്രത്തില്‍ മലാഖമാരുടെ കൈചുടും കേരളപോലീസ് അറിഞ്ഞു. നിരവധി സമര പ്രക്ഷോഭങ്ങളെ നേരിട്ട പോലീസിന് ആയിത്തോളം വരുന്ന പെണ്‍കട്ടികള്‍ക്കുമുന്നില്‍ പല തവണ മുട്ടുമടക്കി.
നഴ്‌സുമാരെ അറസ്റ്റ് ചെയ്ത് നീങ്ങിയ പോലീസ് ജീപ്പും വാനും തടഞ്ഞിട്ട വനിതകളുടെ സമര ശക്തികണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ വരെ ഞെട്ടി. ലാത്തി ചാര്‍ജ്ജുചെയ്ത വനിതാ പോലീസിനെ ലാത്തി തിരിച്ചുവാങ്ങി തിരിച്ചടിക്കാനുളള ആര്‍ജ്ജവം കാണിച്ച തങ്ങളുടെ സഹപ്രവര്‍ത്തകയെ കഴുത്തിനു പിടിച്ച വനിത ഐ.പി.എസ് ഉദ്യോഗസ്ഥയെ കൂട്ടമായി കൈകാര്യചെയ്തു.
പോലീസിനോട് ബലം പ്രയോഗിച്ചാല്‍ ലാത്തിചാര്‍ജ്ജു ചെയ്യുമെന്ന് പ്രഖ്യാപിച്ച ഡി.വൈ.എസ്പിയെ കൂകിയോടിച്ചു. അവഗണനയുടേയും അവഹേളനത്തിന്റെയും നടുവില്‍ നിന്ന് പോരാട്ടത്തിന്റെ സമരമുഖത്തെത്തിയ കേരളത്തിലെ നഴ്‌സുമാര്‍ക്ക് ഇനിയെന്ത് പോലീസ്….
പുഞ്ചിരിക്കുന്ന മുഖവും ആളികത്തുന്ന കണ്ണിലെ കനലകളുമായി ഇനി കേരളത്തിന്റെ തെരുവോരങ്ങള്‍ ഇവര്‍ കയ്യടക്കും…. നാളെയുടെ കേരളത്തിന്റെ സമര ചരിത്രം, കേരളത്തിന്റെ വനിതാ മുന്നേറ്റത്തിന്റെ പുതിയ അധ്യായം ഇവര്‍ തിരുത്തിക്കുറിക്കും…. കീഴടങ്ങാന്‍ മനസില്ലാത്ത വെള്ളകോട്ടിനുള്ളിലെ നിഷ്‌കളങ്കമായ മനസിലെ പോരാട്ട വീര്യത്തിന് ഒരായിരം റെഡ് സല്യൂട്ട്.