| Friday, 21st December 2012, 10:00 am

നഴ്‌സുമാര്‍ക്ക് നിയമാനുസൃത വേതനം നല്‍കാത്ത ആശുപത്രികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് നിയമാനുസൃതമായ വേതനം നല്‍കാത്ത ആശുപത്രികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് നിയമസഭാ സമിതി. []

സ്വകാര്യമേഖലയിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കെതിരേയുള്ള ചൂഷണം അവസാനിപ്പിക്കണമെന്നും ഇതിനായി നിയമനിര്‍മാണം നടത്തണമെന്നും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമിതി നിര്‍ദേശിച്ചു.

സ്വകാര്യ ആശുപത്രിയില്‍ 5 വര്‍ഷത്തിലൊരിക്കലെങ്കിലും ശമ്പള പരിഷ്‌കരണം നടത്താന്‍ വ്യവസ്ഥ ചെയ്യണമെന്നും നഴ്‌സുമാരെ നിയമിക്കുമ്പോള്‍ തന്നെ സേവന-വേതന വ്യവസ്ഥകള്‍ വ്യക്തമാക്കി നിയമന ഉത്തരവ് നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.

നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കാന്‍ നടപടി വേണമെന്നും ജോസഫ് വാഴയ്ക്കന്റെ അധ്യക്ഷതയിലുള്ള സമിതി നിര്‍ദേശിച്ചു.  മിക്ക ആശുപത്രികളും നിയമം ലംഘിച്ചുകൊണ്ടാണു പ്രവര്‍ത്തിക്കുന്നതെന്നുംസമിതി കണ്ടെത്തി.

Latest Stories

We use cookies to give you the best possible experience. Learn more