| Friday, 26th December 2014, 4:36 pm

എബോള: ശമ്പളം നല്‍കിയില്ലെന്നാരോപിച്ച് സിറിയയില്‍ നേഴ്‌സുമാര്‍ സമരത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിറിയ ലിയോണ്‍: നോര്‍ത്തേണ്‍ സിറിയ ലിയോണിലെ നാഷണല്‍ ഹോസ്പിറ്റലിലെ നേഴ്‌സുമാര്‍ സമരത്തില്‍. മാരകകരമായ എബോള വൈറസിനെ ചികിത്സിക്കുന്നതിനുള്ള വേതനം നല്‍കിയില്ലെന്നാരോപിച്ചാണ് നേഴ്‌സുമാര്‍ സമരം ചെയ്യുന്നത്.

മബെന്റെഹ് ആശുപത്രിയിലെ 30 നേഴ്‌സുമാരാണ് സമരം നടത്തുന്നത്. നവംബറിലെ റിസ്‌ക് അലവന്‍സ് നല്‍കാത്തതിനെത്തുടര്‍ന്നാണ് സമരം എന്നാണ് നേഴ്‌സുമാര്‍ പറയുന്നത്.

തങ്ങള്‍ ഇപ്പോള്‍ നിലവിലുള്ള രോഗികളെ പരിചരിക്കില്ലെന്നും പുതിയ രോഗികളെ അംഗീകരിക്കില്ലെന്നും നേഴ്‌സുമാരുടെ വക്താവ് അറിയിച്ചു. പ്രശ്‌നം ഗുരുതരമാണെന്നും പെട്ടെന്ന് തന്നെ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം എബോള രോഗത്തിനുള്ള പ്രതിരോധ മരുന്ന് മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചതായി ചൈനയുടെ പ്രതിരോധ വക്താവ് യാംഗ് യൂജിന്‍ അറിയിച്ചു. അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിലാണ് മരുന്ന് നിര്‍മ്മിച്ചത്. ഡിസംബറിലാണ് മരുന്ന പരീക്ഷിച്ച് തുടങ്ങിയിരുന്നത്.

എബോള ബാധിച്ച് 7000 ല്‍ അധികം പേരാണ് ഇതിനോടകം മരണപ്പെട്ടത്. 17,000 പേര്‍ക്കാണ് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

We use cookies to give you the best possible experience. Learn more