| Friday, 13th March 2020, 8:35 am

റാന്നിയിലെ കൊവിഡ്-19 ബാധിതരെ പരിചരിച്ച നഴ്‌സും മകളും ഐസൊലേഷന്‍ വാര്‍ഡില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട:കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച റാന്നിയിലെ കുടുംബത്തെ ആശുപത്രിയില്‍ പരിചരിച്ച നഴ്‌സും മകളും ഐസൊലേഷന്‍ വാര്‍ഡില്‍. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിനേയും മകളേയുമാണ് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

പനിയും ചുമയും വന്നതിനാലാണ് നഴ്‌സിനെയും മകളെയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഇറ്റലിയില്‍ നിന്ന് 20 ദിവസം മുമ്പ് വന്ന രണ്ട് പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രണ്ടേകാല്‍ വയസ്സുള്ള കുഞ്ഞിനെയും അമ്മയെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ജലദോഷംവന്നതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

വ്യാഴാഴ്ച രാജ്യത്ത് കൊവിഡ്-19 ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ചിരുന്നു. കര്‍ണാടകയിലെ കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരനാണ് മരിച്ചത്. ഫെബ്രുവരി 29 ന് സൗദിയില്‍ നിന്ന് ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 73 ആയെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. 56 ഇന്ത്യക്കാര്‍ക്കും 17 വിദേശികള്‍ക്കുമാണ് രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കേരളത്തിലാണ്. വ്യാഴാഴ്ച പുതുതായി 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗ്രവാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more