ബെംഗളുരു: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പീഡനാരോപണത്തില്‍ വെളിപ്പെടുത്തലുമായി സഭ വിട്ട കന്യാസ്ത്രീമാര്‍ രംഗത്ത്.
ബിഷപ്പ് ഇതേവരെ മോശമായി തങ്ങളോട് പെരുമാറിയിട്ടില്ല. മഠത്തില്‍ പീഡനം നടന്നതായി തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി.
ബിഷപ്പിനെതിരെ ആരോപണവുമായി വന്ന കുറുവിലങ്ങാട്ടെ കന്യാസ്ത്രീ പീഡനവിവരം തങ്ങളോട് പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാണ് ഇവര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറഞ്ഞത്.
ALSO READ: ജെസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി ബെംഗളുരു മെട്രോയില്‍;അന്വേഷണം ശക്തമാക്കി പൊലീസ്
ബെംഗളുരുവില്‍ എത്തിയാണ് അന്വേഷണസംഘം ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.
ബിഷപ്പ് പീഡിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസമാണ് കന്യാസ്ത്രീ കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. കത്തോലിക്കാ സഭയിലെ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയാണ് പരാതി.
2014 ല്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. അതേസമയം സ്ഥലം മാറ്റിയതിലുള്ള വിരോധത്തിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാട്ടി കന്യാസ്ത്രീക്കെതിരെ ബിഷപ്പും കേസ് നല്‍കിയിരുന്നു.
കോട്ടയം കുറവിലങ്ങാടുള്ള മഠത്തിലാണ് കന്യാസ്ത്രീ കഴിഞ്ഞിരുന്നത്. ഇവരെ സ്ഥലം മാറ്റാന്‍ ബിഷപ്പ് തീരുമാനിച്ചു. ഇതില്‍ ഇവര്‍ക്ക് വൈരാഗ്യമുണ്ടായി. ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കാട്ടി ബിഷപ്പ് കോട്ടയം എസ്.പിക്ക് പരാതി നല്‍കിയിരുന്നു.