| Friday, 16th April 2021, 10:49 am

കൊല്ലത്ത് കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കുരീപ്പുഴ കോണ്‍വെന്റില്‍ കന്യാസ്ത്രീയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫനെയാണ് കുരീപ്പുഴ പയസ് വര്‍ക്കേഴ്സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റന്റെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറില്‍ ഉണ്ടാകുമെന്നുമാണ് കുറിപ്പില്‍ പറയുന്നത്. രാവിലെ പ്രാര്‍ഥനക്ക് സിസ്റ്റര്‍ മേബിള്‍ എത്താത്തതിനെ തുടര്‍ന്ന അന്വേഷിച്ചപ്പോഴാണ് കത്ത് ലഭിക്കുന്നത. തുടര്‍ന്ന് കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: nun found dead in kollam kureepuzha convent well

We use cookies to give you the best possible experience. Learn more