|

ഇടുക്കിയില്‍ കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഗമണ്‍: ഇടുക്കിയില്‍ കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഗമണിനടുത്ത് ഉളുപ്പുണിയിലാണ് സംഭവം. ഉളുപ്പുണി എസ്.എച്ച്. കോണ്‍വെന്റിലെ സ്‌റ്റെല്ല മരിയ (35) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോണ്‍വെന്റിനു സമീപത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. ഇതിനു സമീപത്ത് ഒരു ജോഡി ചെരിപ്പുകളും കണ്ടെത്തി. കോണ്‍വെന്റില്‍ നിന്നും 20 മീറ്റര്‍ അകലെയാണു കിണര്‍.

വലയിട്ടു മൂടിയ കിണറിന്റെ ഒരു വശത്തെ വല നീക്കിയ നിലയിലാണെന്നു പോലീസ് പറഞ്ഞു. പാലാ രൂപതയുടെ കീഴിലുളളതാണ് കോണ്‍വെന്റ്.