പീഡന വിവരം പുറത്ത് പറയുമെന്ന് സംശയം തോന്നിയിരുന്നെങ്കില്‍ മറ്റൊരു അഭയ ഉണ്ടായേനെ; ബിഷപ്പ് കൊന്നുകളഞ്ഞേനെയെന്നും കന്യാസ്ത്രീയുടെ സഹോദരി
Kerala News
പീഡന വിവരം പുറത്ത് പറയുമെന്ന് സംശയം തോന്നിയിരുന്നെങ്കില്‍ മറ്റൊരു അഭയ ഉണ്ടായേനെ; ബിഷപ്പ് കൊന്നുകളഞ്ഞേനെയെന്നും കന്യാസ്ത്രീയുടെ സഹോദരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th July 2018, 1:09 pm

കോട്ടയം: പീഡന വിവരം പുറത്ത് പറയുമെന്ന് ബിഷപ്പിന് സംശയം തോന്നിയിരുന്നെങ്കില്‍ മറ്റൊരു അഭയ ഉണ്ടായേനെ എന്ന് പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ സഹോദരിയായ സിസ്റ്റര്‍. പതിമൂന്ന് തവണ പീഡനം നേരിട്ടിട്ടും സിസ്റ്റര്‍ എന്തിനത് മറച്ചുവെച്ചു എന്ന ചോദ്യത്തിനായിരുന്നു സിസ്റ്ററുടെ സഹോദരിയുടെ മറുപടി.

മാതൃഭൂമി ലേഖിക ജോളി അടിമത്രയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

“” എന്റെ സഹോദരി അത് പുറത്തുപറയുമെന്ന് ബിഷപ്പിന് സംശയം തോന്നിയിരുന്നെങ്കില്‍ മറ്റൊരു അഭയ ഉണ്ടായേനെ. കൊന്നുകളയുമായിരുന്നു. പുറത്തുപറഞ്ഞാല്‍ വെച്ചേക്കില്ലെന്ന് ബിഷപ്പ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ചേച്ചി വലിയ ധൈര്യമില്ലാത്ത കൂട്ടത്തിലാണ്. ഭീഷണിയെ അതിജീവിക്കാനുള്ള ധൈര്യമില്ലായിരുന്നു. “”- സിസ്റ്റര്‍ പറയുന്നു.


പ്രിയങ്ക ചോപ്രയെ രാഹുല്‍ ഗാന്ധിയുടെ നായയോട് ഉപമിച്ച് ബി.ജെ.പി നേതാവ്; വിവാദമായപ്പോള്‍ തടിയൂരി


“കരഞ്ഞു, രാപകല്‍ ഒറ്റയ്ക്ക് കരഞ്ഞു. ഉറങ്ങാന്‍പോലും കഴിയാത്തവിധം മനസ്സ് തകര്‍ന്നു. സഭയ്ക്ക് പുറത്താരോടെങ്കിലും ഞാനനുഭവിച്ച പീഡനങ്ങള്‍ പറയുന്നതെങ്ങനെ. സഭയിലെ നീതി നടപ്പാക്കേണ്ടവരോടെല്ലാം തുറന്നുപറയുകയും പരാതി നല്‍കുകയും ചെയ്തിട്ടും നടപടിയുണ്ടായില്ലെന്നു മാത്രമല്ല, മൗനം പാലിക്കുകയും ചെയ്തു. അങ്ങനെയാണ് നാലു വര്‍ഷം നീണ്ടുപോയത്.”കന്യാസ്ത്രീ പറയുന്നു.

“”മനസ്സും ശരീരവും കര്‍ത്താവിനു മാത്രം കാണിക്കയര്‍പ്പിച്ച, ഈശോയുടെ മണവാട്ടിയാണ് ഞാന്‍. ആ പരിശുദ്ധിയുടെ മേലാണ് ബിഷപ്പ് ഫ്രാങ്കോ ചെളി വാരിയെറിഞ്ഞത്. സര്‍വശക്തനായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. നീതി അവിടെ നിന്ന് നടപ്പാക്കട്ടെ.”” പീഡനത്തിനിരയായ കന്യാസ്ത്രീ വെളിപ്പെടുത്തുന്നു.


ഭരണം പിടിക്കാന്‍ കര്‍ഷകരുടെ കൂട്ടുതേടി ബി.ജെ.പിയും ടി.ആര്‍.എസും: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ബി.ജെ.പിയുടെ വാഗ്ദാനം


പീഡനത്തിനിരയായ കന്യാസ്ത്രീക്കൊപ്പം നിലകൊണ്ടതിന് തന്നെ തരംതാഴ്ത്തിയെന്നും അച്ചടക്ക നടപടി നേരിടേണ്ടി വന്നെന്നും സിസ്റ്റര്‍ അനുപമയും വെളിപ്പെടുത്തുന്നു.

ഇനിമേലാല്‍ പീഡനത്തിനിരയായ സിസ്റ്ററെ വിളിക്കുകയോ സംസാരിക്കുകയോ ഇടപെടുകയോ ചെയ്യാന്‍ പാടില്ല. വിളിച്ചാല്‍ ഭവിഷ്യത്ത് വലുതായിരിക്കുമെന്ന് ബിഷപ്പ ഫ്രാങ്കോ ഭീഷണിപ്പെടുത്തിയിരുന്നെന്നും സിസ്റ്റര്‍ അനുപമ പറയുന്നു.

നിങ്ങള്‍ പുറത്ത് കാണുന്നതല്ല മഠത്തിനുള്ളിലെ ജീവിതമെന്നും വിശുദ്ധ ജീവിതവും പ്രാര്‍ത്ഥനയും മാത്രമെന്ന് പുറംലോകം ധരിക്കുന്ന ഇതിനകത്താണ് അസൂയയും കുശുമ്പും പകയും പിണക്കവും ഏറ്റവും കൂടുതല്‍ ഉള്ളതെന്നും അഭിമുഖത്തില്‍ സിസ്റ്റര്‍മാര്‍ പറയുന്നു.