മാനന്തവാടി: ജലന്ധര്‍ ബിഷപ്പിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ വിലക്കേര്‍പ്പെടുത്തി മാനന്തവാടി രൂപത.
മാധ്യമങ്ങളിലൂടെ സഭയെ വിമര്‍ശിച്ചതിനാണ് സിസ്റ്റര്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടു നില്‍ക്കാനാണ് സഭാ നിര്‍ദ്ദേശം. സംഭവത്തില്‍ പ്രതികരിക്കാന്‍ സഭാ അധികൃതര്‍ തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് തിരിച്ചെത്തിയപ്പോഴാണ് വികാരിയുടെ സന്ദേശം ലഭിച്ചത്. ഇവിടുത്തെ ഇടവക പ്രവര്‍ത്തനങ്ങളും വേദപാഠ ക്ലാസ്സുകളും ഞാനാണ് എടുത്തിരുന്നത്. എന്നാല്‍ ഇന്ന് രാവിലെയാണ് ഈ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ സന്ദേശം ലഭിച്ചത്- ലൂസി പറഞ്ഞു.
അഭയ മുതല്‍ ജലന്ധര്‍ വരെ; ക്രൈസ്തവ സഭയെ പിടിച്ചുലച്ച ലൈംഗികപീഡനക്കേസുകള്‍
ജലന്ധര്‍ വിഷയത്തില്‍ കന്യാസ്ത്രീ സമരത്തിന് താന്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നെന്നും അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നുമാണ് സിസ്റ്റര്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് സഭയെക്കതിരെ തുറന്നടിച്ച് ലൂസി കളപ്പുരയ്ക്കല്‍ രംഗത്തെത്തിയത്. സഭയില്‍ കാര്യമായ തകരാറുകള്‍ ഉണ്ടെന്നും അത് തിരുത്താന്‍ സഭാ നേതതൃത്വം തയ്യാറാകാണമെന്നുമായിരുന്നു അവരുടെ വിമര്‍ശനം.
ഇതിന്റെ ഭാഗമായാണ് രൂപത വിലക്കേര്‍പ്പെടുത്തിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.