| Saturday, 30th June 2018, 11:07 am

ബിഷപ്പിനെതിരെയുള്ള പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു; നിയമനടപടികളുമായി മുന്നോട്ട് പോകും: ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: തന്നെ ലൈംഗികമായി പീഡിപ്പിച്ച കത്തോലിക്കാ സഭ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീ. ഇപ്പോള്‍ തല്‍ക്കാലം പരസ്യമായ പ്രതികരണത്തിന് താല്‍പ്പര്യമില്ലെന്നും അവര്‍ പറഞ്ഞു.

“എല്ലാ കാര്യങ്ങളും അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ല.

വിഷയവുമായി ബന്ധപ്പെട്ട് സഭാ നേതൃത്വത്തിനും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും” കന്യാസ്ത്രീ പറഞ്ഞു.


ALSO READ: കത്തോലിക്ക സഭാ ബിഷപ്പ് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തലുമായി കന്യാസ്ത്രീ; പൊലീസ് കേസെടുത്തു


വരും ദിവസങ്ങളില്‍ കൂടൂതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും കന്യാസ്ത്രീ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

2014ല്‍ കുറുവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്.

പഞ്ചാബില്‍ സേവനമനുഷ്ടിക്കുന്ന ബിഷപ്പ് 2014ല്‍ കേരളത്തിലെത്തിയപ്പോഴാണ് പീഡനം. കോട്ടയം കുറവിലങ്ങാടുള്ള മഠത്തിലാണ് കന്യാസ്ത്രീ കഴിഞ്ഞിരുന്നത്. രണ്ടുവര്‍ഷത്തോളം ബിഷപ്പില്‍ നിന്ന് പീഡനം തുടര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. 13 തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കന്യാസ്ത്രീ വൈക്കം പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

അതേസമയം, കന്യാസ്ത്രീക്കെതിരെ ബിഷപ്പും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ ഇവര്‍ക്കെതിരെ സ്ഥലം മാറ്റം ഉള്‍പ്പടെയുള്ള അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ വിരോധമാണ് പീഡനക്കേസെന്നും ബിഷപ്പ് നല്‍കിയ പരാതിയില്‍ പറയുന്നു.


ALSO READ: ‘അദ്ദേഹം ഇത്രയും ദൂരം വന്നതിന് നിങ്ങള്‍ നന്ദി പറയണം’; മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ കുട്ടിയെ സന്ദര്‍ശിച്ചതിന് എം.പിക്ക് നന്ദി പറയണമെന്ന് ബി.ജെ.പി എം.എല്‍.എ


ആദ്യം പരാതി നല്‍കിയത് ബിഷപ്പാണെന്നും നാല് വര്‍ഷം മുമ്പ് നടന്ന സംഭവമായത് കൊണ്ട് അന്വേഷണത്തിന് പരിമിതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരു വിഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷം അന്വേഷണം ആരംഭിക്കുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more