മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ ഇടിവ്
Big Buy
മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ ഇടിവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th September 2012, 12:03 pm

ചെന്നൈ: രാജ്യത്തെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ ആദ്യമായി ഇടിവ് രേഖപ്പെടുത്തി. ടെലികോം റഗുലേറ്റി അതോറിറ്റി (ട്രായ്) അവസാനം പുറത്തിറക്കിയ കണക്ക് പ്രകാരം കഴിഞ്ഞ ജൂലൈയില്‍ രാജ്യത്തെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് രണ്ട് കോടിയിലധികമാണ്.[]

ജൂണില്‍ രാജ്യത്ത് 93,40,94,206 വരിക്കാരുണ്ടായിരുന്നത് ഒരു മാസം കഴിഞ്ഞപ്പോള്‍ 91,34,86,112 ആയി കുറഞ്ഞു. കേരളത്തില്‍ പത്ത് ലക്ഷത്തിലധികം വരിക്കാര്‍ കുറഞ്ഞിട്ടുണ്ട്. 3,48,60.622 വരിക്കാരുണ്ടായിരുന്ന കേരളത്തില്‍ 10,99,739 വരിക്കാരെ ഒരു മാസം കൊണ്ട് നഷ്ടമായി.

എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍, ബി.എസ്.എന്‍.എല്‍, എയര്‍സെല്‍ തുടങ്ങിയ കമ്പനികള്‍ വരിക്കാരുടെ എണ്ണത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ റിലയന്‍സ് , ടാറ്റാ, എം.ടി.എന്‍.എല്‍, ലൂപ്പ്, വീഡിയോകോണ്‍, യൂനിനോര്‍ എന്നീ കമ്പനികളുടെ വരിക്കാരുടെ എണ്ണം കുറഞ്ഞു.

എന്നാല്‍ കേരളത്തിലെ ആകെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം സംസ്ഥാനത്തെ ജനസംഖ്യയെക്കാള്‍ അധികം തന്നെയാണ്.