രാജ്യത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,463 പേര്‍ക്ക്; ഇതുവരെയുള്ള ഏറ്റവും വലിയ വര്‍ധന; ഇതുവരെ മരിച്ചത് 353 പേര്‍
COVID-19
രാജ്യത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,463 പേര്‍ക്ക്; ഇതുവരെയുള്ള ഏറ്റവും വലിയ വര്‍ധന; ഇതുവരെ മരിച്ചത് 353 പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th April 2020, 7:26 pm

ന്യൂദല്‍ഹി: രാജ്യത്ത് ഇതുവരെ 10,815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. 24 മണിക്കൂറിനിടെ 1,463 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ വര്‍ധനയാണിത്.

29 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 353 ആയി.

രോഗബാധിതരില്‍ 9,272 പേര്‍ ചികിത്സയിലാണ്. 1,190 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗബാധിതരുള്ളത്. രോഗബാധിതരുടെ എണ്ണം മഹാരാഷ്ട്രയില്‍ രണ്ടായിരം കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 24 മണിക്കൂറിനിടെ 300 പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ദല്‍ഹിയിലും തമിഴ്നാട്ടിലുമാണ് മഹാരാഷ്ട്ര കഴിഞ്ഞാല്‍ രോഗബാധിതരുള്ളത്.

കേരളത്തില്‍ ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നവര്‍. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ