| Wednesday, 27th July 2016, 1:56 pm

ആ നഗ്ന ചിത്രങ്ങള്‍ പ്രീതി സിന്റയുടേതല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡ് താര സുന്ദരി പ്രീതി സിന്റയും ഭര്‍ത്താവും അമേരിക്കന്‍ സ്വദേശിയുമായ ജീന്‍ ഗുഡ് ഇനോഫിന്റേയും പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്ന നഗ്നചിത്രങ്ങള്‍ വ്യാജം.

ഹണിമൂണ്‍ ആഘോഷത്തിനിടെ പ്രീതി സിന്റയും ഭര്‍ത്താവ് ജീന്‍ ഗുഡ് ഇനോഫും ലണ്ടനിലെത്തിയപ്പോള്‍ നേക്കഡ് റസ്റ്റോറന്റില്‍ പരിപൂര്‍ണ്ണ നഗ്‌നരായി നില്‍ക്കുന്നു എന്ന പേരിലായിരുന്നു ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ചില മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയാവുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രീതിയുടേയും ഭര്‍ത്താവിന്റേയും മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

തന്റേയും ഭര്‍ത്താവിന്റേയും പേരില്‍ പ്രചരിക്കുന്ന ഈ വ്യാജഫോട്ടോ വിഷയത്തില്‍ പ്രതികരണം പോലും ആവശ്യമില്ലെന്നാണ് താരത്തിന്റെ നിലപാട്.

ലണ്ടനിലെ ന്യൂഡ് റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുകയാണെന്ന് പ്രീതി നേരത്തെ പറഞ്ഞിരുന്നു. ഇതു മനസ്സില്‍ വച്ച് ആരോ മന:പൂര്‍വം മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതാണെന്ന് പ്രീതിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഹണിമൂണ്‍ ആഘോഷങ്ങളുടെ ഭാഗമായി ലണ്ടനില്‍ എത്തിയ ഇരുവരുംഈ റസ്റ്റോറന്റില്‍ പോയെന്നതിന് സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല

കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രീതിയും ജീനും വിവാഹിതരായത്. ഐ.പി.എല്‍ ക്രിക്കറ്റ് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ഉടമ കൂടിയായ പ്രീതി ഏറെ വര്‍ഷങ്ങളായി ലണ്ടനില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.

നേരത്തെയും ഇത്തരത്തില്‍ പ്രീതിയുടെ നിരവധി മോര്‍ഫ് ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിനെതിരെ പ്രീതി ട്വിറ്ററിലൂടെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

ലൈംഗിക വൈകൃതമുള്ളവരാണ് അര്‍ദ്ധ നഗ്‌നചിത്രങ്ങള്‍ക്കൊപ്പം തന്റെ മുഖം ചേര്‍ത്ത് പ്രചരിക്കുന്നതെന്നും ഒരു ചലച്ചിത്രതാരം എന്നതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാന്‍ താനില്ലെന്നുമായിരുന്നു പ്രീതിയുടെ മറുപടി.

Latest Stories

We use cookies to give you the best possible experience. Learn more