[]തെഹ്‌റാന്‍: ഇറാനില്‍ ആണവ സമ്പുഷ്ടീകരണം തുടരുമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി.
ആണവ പദ്ധതി മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായതിന് തൊട്ട് പിന്നാലെയാണ് ഇറാന്റെ പുതിയ വെളിപ്പെടുത്തല്‍.
ആണവ സമ്പുഷ്ടീകരണം തങ്ങളുടെ ന്യൂക്ലിയര്‍ അവകാശങ്ങളില്‍ പെട്ടതാണെന്നും റൂഹാനി പറഞ്ഞു.
യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തി വെക്കില്ല. ഒപ്പ് വച്ച കരാര്‍ അന്തിമമല്ല. ഘട്ടം ഘട്ടമായി കരാറിലേക്ക് എത്തിച്ചേരും- റൂഹാനി പറഞ്ഞു.
ആണവപദ്ധതിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് വിരാമമിട്ടുകൊണ്ട് ഇറാനും പാശ്ചാത്യ രാജ്യങ്ങളും കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചിരുന്നു.
അതേ സമയം ആണവകരാറിനെ എതിര്‍ത്ത് ഇസ്രായേല്‍ രംഗത്തെത്തിയിരുന്നു. അണ്വായുധങ്ങളുടെ കാര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനുമായുണ്ടാക്കിയ ധാരണ ബാലിശമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചിരുന്നു.
യുറേനിയം സമ്പുഷ്ടീകരണം നടത്തുന്ന ഇറാനുമേല്‍ വര്‍ഷങ്ങളായി അമേരിക്കയുടെ സാമ്പത്തിക ഉപരോധവും നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ ഏതൊരു രാജ്യത്തെയുംപോലെ സമാധാനാവശ്യത്തിന് ആണവ സാങ്കേതികജ്ഞാനം പ്രയോജനപ്പെടുത്താനുള്ള അവകാശം തങ്ങള്‍ക്കും വേണമെന്നാണ് ഇറാന്റെ പക്ഷം.