റിയാദ്: രാജ്യത്തെ ആദ്യ ആണവ പരീക്ഷണ നിലയത്തിന് സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തറക്കല്ലിട്ടു. ഊര്‍ജോല്‍പാദനം വര്‍ധിപ്പിക്കാനാണ് പുതിയ പദ്ധതിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ പ്രകൃതിവാതകമാണ് ഊര്‍ജാവശ്യങ്ങള്‍ക്കായി സൗദി അറേബ്യ ഉപയോഗിക്കുന്നത്.
വൈകാതെ ഏഴു പദ്ധതികള്‍ കൂടി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആണവോര്‍ജം, ജലവിതരണം, ജനിതക ശാസ്ത്രം, എന്നിവയില്‍ ഊന്നിയായിരിക്കും അടുത്ത പ്രൊജക്ടെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രധാനമായും ആണവോര്‍ജ പരീക്ഷണമാണ് സൗദി ലക്ഷ്യമിടുന്നത്.
ALSO READ: മുഹമ്മദ് സലായുമായി സാദൃശ്യമില്ല; ഈജിപ്തിലെ സലായുടെ പ്രതിമയ്ക്ക് വിമര്‍ശനം
എന്നാല്‍ ആണവ റിയാക്ടറിന്റെ ഉദ്ദേശ്യമെന്ത് എന്നതില്‍ സൗദി ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ ഞങ്ങളും നിര്‍മിക്കുമെന്ന് മുഹമ്മദ് രാജകുമാരന്‍ പറഞ്ഞിരുന്നു. നിലവിലെ സൗദിയുടെ പ്രഖ്യാപനം മേഖലയില്‍ കൂടുതല്‍ രാഷ്ട്രീയ അടിയന്തിരാവസ്ഥയ്ക്ക് വഴിയൊരുക്കുമെന്നാണ്് രാഷ്ട്രീയ നിരീക്ഷകരുടെ കണക്ക് കൂട്ടല്‍
അടുത്ത ഇരുപത് വര്‍ഷത്തിനിടെ 16 ആണവ റിയാക്ടറുകളുടെ നിര്‍മാണമാണ് സൗദി ലക്ഷ്യമിടുന്നത്. 80ബില്യണ്‍ ഡോളര്‍ ചിലവാണ് പ്രതീക്ഷിക്കുന്നത്.