ന്യൂദല്‍ഹി: കൂടംകുളം ആണവ റിയാക്ടറില്‍ സൈബര്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് എന്‍.പി.സി.ഐ.എല്‍ (ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ). അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കമ്പ്യൂട്ടറിലാണ് വൈറസ് ആക്രമണം നടന്നതെന്ന് എന്‍.പി.സി.ഐ.എല്‍ അസോസിയേറ്റ് ഡയറക്ടര്‍ എ.കെ.നേമ പറഞ്ഞു.
എന്നാല്‍ റഷ്യന്‍ നിര്‍മിത റിയാക്ടറുകളില്‍ സൈബര്‍ ആക്രമണം നടന്നതായി ചൊവ്വാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ എന്‍.പി.സി.ഐ.എല്‍ നിരസിച്ചിരുന്നു.
സ്വതന്ത്ര സെക്യൂരിറ്റി വിദഗ്ദനായ പുക്രാജ് സിങ് കൂടംകുളം ആണവ റിയാക്ടറുകളുടെ സുരക്ഷയില്‍ സംശയമുള്ളതായി സെപ്റ്റംബര്‍ നാലിന് ഗവണ്‍മെന്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
റിയാക്ടറുകളിലെ എല്ലാ കമ്പ്യൂട്ടര്‍ ശൃംഖലകളും നിരീക്ഷണത്തിലാണ്. ആണവ പ്ലാന്റിനെ ആക്രമണം ഇതുവരെ ബാധിച്ചിട്ടില്ല. എന്‍.പി.സി.ഐ.എല്‍ രാജ്യത്ത് 22 ന്യൂക്ലിയര്‍ റിയാക്ടറുകളുടെ നേതൃത്വം വഹിക്കുന്നുണ്ട്. അവക്ക് ആകെ 6780 മെഗാവാട്ട് കപ്പാസിറ്റിയുണ്ടെന്നാണ് കണക്ക്.