| Thursday, 27th September 2012, 11:38 am

സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ ആണവനിലയം അടച്ചുപൂട്ടും: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ നിലയം അടച്ചുപൂട്ടേണ്ടിവരുമെന്ന് സുപ്രീം കോടതി. ചിലവാക്കിയ പണമല്ല, ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും സുപ്രീം കോടതി പറഞ്ഞു. ആണവനിലയത്തിന്റെ സുരക്ഷയില്‍ ആശങ്കയുളളത് കൊണ്ടാണ് വീണ്ടും വീണ്ടും  ഇങ്ങനെ പറയേണ്ടി വരുന്നത്.[]

പ്ലാന്റിന്റെ പാരിസ്ഥിതിക അനുമതി സംബന്ധിച്ചുള്ള ആക്ഷേപം ഗൗരവമുള്ളതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ല.  നിലയത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നത് ഗൗരവകരമായി കാണേണ്ടതുണ്ടെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.

സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്നും സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍ പറഞ്ഞു.
ആണവനിലയത്തില്‍ത്തന്നെ സൂക്ഷിക്കുന്ന ഉപയോഗിച്ച ഇന്ധനത്തില്‍ നിന്ന് അണുവികിരണം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ കഴിയുമോയെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് വീണ്ടും ചോദിച്ചു. നേരത്തേയും ഇതേ കാര്യം സുപ്രീം കോടതി ചോദിച്ചിരുന്നു.

ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹരജി പരിഗണിച്ച് സംസാരിക്കുകയായിരുന്നു കോടതി. പ്രശാന്ത് ഭൂഷണായിരുന്നു ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

We use cookies to give you the best possible experience. Learn more