[]ടെഹ്‌റാന്‍: ആണവവിഷയത്തില്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി.
ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്‍ ലോകത്തിന് ഭീഷണിയാണെന്ന നിലപാട് തെറ്റാണെന്നും ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഇറാന്റെ മൗലിക കാര്യങ്ങളിലില്ലെന്നും അദ്ദേഹം പറഞ്ഞു.
രാസായുധങ്ങള്‍ നശിപ്പിക്കാനുള്ള കരാര്‍ സിറിയ അംഗീകരിച്ചത് സ്വാഗതാര്‍ഹമാണെന്നും അത്തരം ആയുധങ്ങളുടെ ഉപയോഗത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആണവതര്‍ക്കം പരിഹരിക്കാന്‍ സമയബന്ധിതമായ ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറാണ്. അമേരിക്ക ഈ വിഷയത്തില്‍ സ്ഥിരതയുള്ള നിലപാട് സ്വീകരിക്കണമെന്ന് റൂഹാനി ആവശ്യപ്പെട്ടു.
ഇറാനുമായുള്ള പ്രശ്്‌നങ്ങള്‍ നയതന്ത്രത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ റൂഹാനിയുടെ പ്രസംഗത്തിനു മുമ്പേ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ റൂഹാനിയുടെ നിലപാടിനെ ഒബാമ സ്വാഗതം ചെയ്യുകയും ചെയ്തു.
അതേ സമയം ഇറാനുമേലെയുള്ള ഉപരോധം അക്രമമാണെന്നും ഉപരോധത്തില്‍ സാധാരണ പൗരന്മാരാണ് ബുന്ധിമുട്ടുന്നതെന്നും യു.എന്‍ പൊതു സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇറാന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ ആദ്യ പ്രസംഗമായിരുന്നു യു.എന്‍ പൊതുസമ്മേളനത്തില്‍.