ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിലെ കാത്തിരുന്ന പാട്ട് പുറത്തുവിട്ടു
Entertainment news
ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിലെ കാത്തിരുന്ന പാട്ട് പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd March 2023, 6:28 pm

ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിലെ ‘ലാ കൂടാരം’ എന്ന ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ കഥാപാത്രങ്ങളായ ജിമ്മിയുടെയും നിത്യയുടെയും പഴയകാല ഓര്‍മകളാണ് പാട്ട് നിറയെ.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പോള്‍ മാത്യൂസാണ് ഈണം നല്‍കിയത്. ചിത്രത്തില്‍ ജിമ്മി എന്ന കഥാപാത്രമായിട്ടാണ് ഷറഫുദ്ദീന്‍ അഭിനയിക്കുന്നത്. നിത്യ എന്നാണ് ഭാവനയുടെ കഥാപാത്രത്തിന്റെ പേര്.

വളരെ മനോഹരമായ ഗാനത്തില്‍ ഭാവനയുടെയും ഷറഫുദ്ദീന്റെയും കഥാപാത്രങ്ങളുടെ കോളേജ് ലൈഫാണ് കാണിക്കുന്നത്. ഫിബ്രുവരി 24 നാണ് ചിത്രം റിലീസ് ചെയ്തത്.

ടോക്സിക് റിലേഷന്‍ഷിപ്പ്, ടോക്സിക് പാരന്റിങ്, തെരഞ്ഞെടുക്കാനുള്ള അവകാശം തുടങ്ങി നിരവധി പ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രമാണിത്.

നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സംവിധാനം ചെയ്തത്. ആദില്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നത്.

മാജിക് ഫ്രയിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്.ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം അരുണ്‍ റഷ്ദി.

content highlight: ntikakkoru premandarnn new song out