വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലെ സംസ്‌കൃത യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയെ പരാജയപ്പെടുത്തി എന്‍.എസ്.യു.ഐ. എല്ലാ സീറ്റും തൂത്തുവാരിയാണ് എന്‍.എസ്.യു.ഐ ചരിത്രജയം സ്വന്തമാക്കിയത്.
എ.ബി.വി.പിയുടെ കൃഷ്ണ മോഹനെ തോല്‍പ്പിച്ച മോഹന്‍ ശുക്ല യൂണിയന്‍ പ്രസിഡണ്ടാകും. അജിത് കുമാര്‍ ചൗബേ വൈസ് പ്രസിഡണ്ടും ശിവം ചൗബേ ജനറല്‍ സെക്രട്ടറിയുമാകും.
കഴിഞ്ഞ വര്‍ഷവും എ.ബി.വി.പിക്ക് ഒരു സീറ്റ് പോലും ഇവിടെ നേടാന്‍ കഴിഞ്ഞിരുന്നില്ല. ആകെയുള്ള നാല് സീറ്റും എന്‍.എസ്.യു.ഐ വിജയിച്ചു.
ബി.ജെ.പിയ്ക്കുള്ള തക്കതായ മറുപടിയാണ് യുവാക്കള്‍ നല്‍കിയതെന്ന് ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിശ്വനാഥ് കുന്‍വാര്‍ പറഞ്ഞു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: NSUI wins all posts in students elections at Sampurnanand Sanskrit University in Varanasi