national news
എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് ധര്‍മ്മാവരത്ത് മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 30, 07:07 am
Thursday, 30th May 2024, 12:37 pm

ഹൈദരാബാദ്: നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യ (എന്‍.എസ്.യു.ഐ) ദേശീയ നേതാവ് ആന്ധ്രാപ്രദേശില്‍ മരിച്ച നിലയില്‍. എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി രാജ് സമ്പത്തിനെയാണ് ധര്‍മാവരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി കൂടിയാണ് രാജ് സമ്പത്ത് കുമാര്‍.

ധര്‍മാവരത്തിനടുത്ത് ഒരു തടാകത്തിന്റെ കരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹം. കെ.എസ്.യുവിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാനായി രാജ് സമ്പത്ത് കേരളത്തിലെത്താന്‍ ഇരിക്കേവയെന്ന് സംഭവം.

എന്‍.എസ്.യു.ഐ നേതാവിനെ ഭൂമിയിടപാടും വ്യക്തിവൈരാഗ്യവും മൂലം കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. വിവാദമായ നെയ്യാര്‍ ഡാമിലെ കെ.എസ്.യു ക്യാമ്പില്‍ പങ്കെടുത്ത ദേശീയ നേതാവാണ് രാജ് സമ്പത്ത്.

Content Highlight: NSUI national secretary Raj sambath kumar found dead