തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് എതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ വക്കീല്‍നോട്ടീസ്. എന്‍.എസ്.എസ് സമദൂര നിലപാട് മാറ്റി ശരിദൂര നിലപാടെടുത്തത് അപകടമുണ്ടാക്കിയെന്ന ടിക്കാറാം മീണയുടെ പരാമര്‍ശത്തിന് എതിരെയാണ് വക്കീല്‍ നോട്ടീസ്.
എന്‍.എസ്.എസ് വര്‍ഗീയമായ പ്രവര്‍ത്തനം നടത്തുന്നു എന്ന ധാരണ പരത്തുന്ന വിധമാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നടത്തിയ പരാമര്‍ശമെന്നും ഇത് പിന്‍വലിച്ച് നിരുപാധികം മാപ്പുപറയണമെന്നും നോട്ടീസില്‍ പറയുന്നു.
എന്‍.എസ്.എസ്സിനെതിരെ സമസ്ത നായര്‍ സമാജവും എല്‍.ഡി.എഫും പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിക്കും തിരുവനന്തപുരം കലക്ടര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജാതിയും മതവും പറഞ്ഞ് കേരളത്തെ യുദ്ധഭൂമിയാക്കരുതെന്നും മതനിരപേക്ഷ പ്രതിഛായയാണ് കേരളത്തിനുള്ളതെന്നും മീണ പറഞ്ഞിരുന്നു.അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്, പരിധി കടന്നാല്‍ നടപടി എടുക്കും. പെരുമാറ്റ ചട്ടത്തില്‍ വ്യക്തമായ വ്യവസ്ഥയുണ്ട്. മതനിരപേക്ഷത പാലിക്കാനും ധാര്‍മ്മികമായ ഉത്തരവാദിത്തവും എല്ലാവര്‍ക്കുമുണ്ട്. അതനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരുമാണ്. മാധ്യമങ്ങളോട് സംസാരിക്കവെ ടിക്കാറാം മീണ പറഞ്ഞിരുന്നു.