തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്കി നായര്‍ സര്‍വീസ് സൊസൈറ്റി. ഏഴ് ലക്ഷം രൂപയാണ് എന്‍.എസ്.എസ് സംഭാവനയായി കൈമാറിയിരിക്കുന്നത്.
ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് എന്‍.എസ്.എസ് വിശദീകരണം. ആരും ആവശ്യപ്പെട്ടിട്ടല്ല, ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായാണ് ഈ തുക നല്‍കിയതെന്നും എന്‍.എസ്.എസ് പ്രതികരിച്ചു.
രാമക്ഷേത്ര തീര്‍ത്ഥ എന്ന പേരിലുള്ള ട്രസ്റ്റിന്റെ അയോധ്യയിലെ എസ്.ബി.ഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് എന്‍.എസ്.എസ് പണം നല്‍കിയത്.
നേരത്തെ ശബരിമല വിഷയത്തിലുള്‍പ്പെടെ എന്‍.എസ്.എസ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ശബരിമല പ്രശ്നത്തില്‍ ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും നിലപാടിനെ വിമര്‍ശിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: NSS donated 7 lakh for Ram temple construction