തിരുവനന്തപുരം: എന്‍.എസ്.എസിന്റെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ജില്ലാ തല സമ്പര്‍ക്ക പരിപാടി എന്‍.എസ്.എസ്. ബഹിഷ്‌കരിച്ചു.
എന്‍.എസ്.എസിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്തതുകൊണ്ടാണ് ബഹിഷ്‌കരണമെന്ന് കൊല്ലം താലൂക്ക് യൂണിയന്‍ പ്രതികരിച്ചു. മുന്നാക്ക സംവരണം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും മന്നം ജയന്തി അവധിയായി പ്രഖ്യാപിക്കണം എന്ന ആവശ്യം നടപ്പിലാക്കിയില്ലെന്നും എന്‍.എസ്.എസ് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം രാവിലെ 8.30ക്ക് പ്രാതലിനുള്ള ക്ഷണമാണ് നിരസിച്ചത്.
എന്‍.എസ്.എസ് കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റിനെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. ദേവസ്വം ബോര്‍ഡിന്റെ നടത്തിപ്പിലുള്ള അതൃപ്തിയും എന്‍.എസ്.അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നേരത്തെ മുന്നോക്ക സംവരണം നടപ്പാക്കിയതിന് പിന്നാലെ മുന്‍കാല പ്രാബല്യത്തോടെ സംവരണം നടപ്പിലാക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
നിയമസഭ തെരഞ്ഞടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമമാണ് എന്‍.എസ്.എസ് നടത്തുന്നത് എന്നാണ് മുഖ്യമന്ത്രിയുടെ ജില്ലാ തല സമ്പര്‍ക്ക പരിപാടി ബഹിഷ്‌കരിക്കാനുള്ള എന്‍.എസ്.എസിന്റെ നീക്കം വ്യക്തമാക്കുന്നത് എന്നാണ് നിരീക്ഷണങ്ങ്ള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക