വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസും എല്‍.ഡി.എഫും നേരിട്ടേറ്റുമുട്ടിയിട്ടുണ്ട് പണ്ട്; അന്ന് എല്‍.ഡി.എഫിനായിരുന്നു വിജയം
Kerala News
വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസും എല്‍.ഡി.എഫും നേരിട്ടേറ്റുമുട്ടിയിട്ടുണ്ട് പണ്ട്; അന്ന് എല്‍.ഡി.എഫിനായിരുന്നു വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th October 2019, 10:59 am

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എന്‍.എസ്.എസ് യു.ഡി.എഫിന് നേരിട്ട് പിന്തുണ പ്രഖ്യാപിച്ചെന്നും ഇത് ശരിയായ രീതിയല്ലെന്നും ആരോപിച്ച് എല്‍.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തി കഴിഞ്ഞിരിക്കുകയാണ്. എന്‍.എസ്.എസ് യു.ഡി.എഫിനെ പിന്തുണച്ചാലും എല്‍.ഡി.എഫുകാരായ എന്‍.എസ്.എസുകാര്‍ എല്‍.ഡി.എഫിന് തന്നെ ഇക്കുറിയും വോട്ട് ചെയ്യുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. നേമം എം.എല്‍.എയും ബി.ജെ.പി മുതിര്‍ന്ന നേതാവായ ഒ. രാജഗോപാലും എന്‍.എസ്.എസ് നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.

എന്‍.എസ്.എസ് യു.ഡി.എഫിന് വേണ്ടി പരസ്യമായി വോട്ട് ചോദിക്കുന്നതിനെതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് പറഞ്ഞ ഈ ഘട്ടത്തില്‍ ഓര്‍മ്മ വരുന്നത് പഴയൊരു തെരഞ്ഞെടുപ്പ് പോരാട്ടമാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വട്ടിയൂര്‍ക്കാവ് തിരുവനന്തപുരം നോര്‍ത്തായിരുന്ന സമയത്ത് 1991ല്‍ എന്‍.എസ്.എസും എല്‍.ഡി.എഫും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അന്ന് എല്‍.ഡി.എഫിനായിരുന്നു വിജയം.

എന്‍.എസ്.എസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍.ഡി.പിയും എല്‍.ഡി.എഫും തമ്മിലായിരുന്നു അന്നത്തെ മത്സരം. ഇഞ്ചോടിഞ്ച് മത്സരം നടന്ന അന്ന് വിജയിച്ചത് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ എം. വിജയകുമാറാണ്. എന്‍.ഡി.പി സ്ഥാനാര്‍ത്ഥി രവീന്ദ്രന്‍ തമ്പി അന്ന് 340 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. എന്‍.ഡി.പി പീന്നീട് രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ