കൊച്ചി: എന്‍.എസ്.എസിന് രാഷ്ട്രീയമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഏത് രാഷ്ട്രീയവും സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയ്ക്കുള്ളില്‍ രാഷ്ട്രീയം കലര്‍ത്താന്‍ അനുവദിക്കില്ല. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് പ്രതികരിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
വനിതാ മതിലിനുശേഷം കേരളം ചെകുത്താന്റെ നടാകും. അചാരവും അനാചാരവും അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നത്. സര്‍ക്കാര്‍ കയ്യിലുണ്ടെന്നു കരുതി വിശ്വാസം തകര്‍ക്കാന്‍ മുഖ്യമന്ത്രി വിചാരിച്ചാലും കഴിയില്ല. എന്‍.എസ്.എസ് മന്നത്തിന്റെ പാതയിലല്ലെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അതിനിടെ, വനിതാ മതിലിനോടുള്ള എന്‍.എസ്.എസ് നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നിരുന്നു. കേരളത്തിലെ പോപ്പാണ് താന്‍ എന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എന്‍.എസ്.എസ് തിരിച്ചറിയുന്നില്ല. എന്‍.എസ്.എസിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുകയാണ് ഇവരെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
വനിതാ മതിലിന്റെ പ്രസക്തി ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണെന്നും ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വനിതാ മതിലായിരിക്കും ഇന്ന് നടക്കാന്‍ പോകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമലയിലെ പല അവകാശങ്ങളും പിന്നാക്കാരന് നഷ്ടമായിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. അമ്പലങ്ങളെ ചിലര്‍ സ്വകാര്യ സ്വത്താക്കുകയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.