പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ഭീഷണി വകവെക്കില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നിരീശ്വരവാദം വളര്‍ത്താന്‍ സര്‍ക്കാര്‍ കപട മതേതരത്വം പ്രചരിപ്പിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
2006 -ല്‍ എരുമേലിയിലെ അയ്യപ്പക്ഷേത്രത്തില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് വന്നപ്പോള്‍ മുതല്‍ അയ്യപ്പവിശ്വാസത്തെ ബാധിക്കുന്നതാകും എന്ന് മനസിലാക്കിയതുകൊണ്ടാണ് സുപ്രിം കോടതിയില്‍ പ്രഗത്ഭനായ അഭിഭാഷകനെ ചുമതലപ്പെടുത്തി കഴിഞ്ഞ 12വര്‍ഷമായി കേസുപറഞ്ഞതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
ALSO READ: രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളെ കണ്ടത് കള്ളനോട്ട് കേസിലെ പ്രതിക്കൊപ്പം
ഈ വിഷയം സുപ്രിം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍ക്കാരോ, ആചാരാനുഷ്ടാനങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ദേവസ്വം ബോര്‍ഡോ തയ്യാറായില്ല. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡാണ് പുനഃപരിശോധന ഹര്‍ജി കൊടുക്കേണ്ടത്.
എന്‍.എസ്.എസ് നല്‍കിയ റിവ്യൂ പെറ്റീഷന്‍ നവംബര്‍ 13ന് ഓപ്പണ്‍ കോടതിയില്‍ കേള്‍ക്കുകയും വിധി വിശ്വാസികള്‍ക്ക് അനുകൂലമാകുമെന്നും പ്രതീക്ഷിക്കുന്നുവെന്നും കോടതി വിധി മറിച്ചാണെങ്കിലും പിന്നോട്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി സമാധാനപരമായി നാമജപ ഘോഷയാത്ര നടത്തിയ ഭക്തര്‍ക്കെതിരെ കള്ളകേസുകളെടുത്തു അറസ്റ്റ് ചെയ്തു മനോവീര്യം കെടുത്താമെന്നു ആരും ധരിക്കേണ്ടന്നും അത്തരം നടപടികളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
WATCH THIS VIDEO: