| Sunday, 6th January 2019, 11:53 am

നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് നിരീശ്വരവാദം നടപ്പിലാക്കുന്നു; സംസ്ഥാനത്ത് കലാപത്തിന് കാരണം സര്‍ക്കാരെന്ന് എന്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സംസ്ഥാനത്ത് കലാപത്തിന് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് എന്‍.എസ്.എസ്. വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ച് പാര്‍ട്ടി നയം നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് നിരീശ്വരവാദം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം.

ALSO READ: ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ക്ക് “മോദി തരംഗം” എന്ന പേരുനല്‍കണം; ഐന്‍സ്റ്റീനും ന്യൂട്ടനും മുന്നോട്ടുവെച്ച തിയറികള്‍ തെറ്റെന്നും ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പ്രാസംഗികന്‍

സമാധാനപരമായി പരിഹരിക്കാവുന്ന പ്രശ്‌നം ഇത്രയും സങ്കീര്‍ണ്ണമാക്കിയത് സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ബാധ്യത നിറവേറ്റിയില്ലെങ്കില്‍ ജനങ്ങള്‍ പ്രതിഷേധിക്കുന്നത് തെറ്റല്ല.

പ്രതിഷേധത്തിന് രാഷ്ട്രീയനിറം കൊടുത്ത് പ്രതിരോധിക്കുന്നത് ശരിയല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വിശ്വാസികളെ പരിഹസിക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more