| Tuesday, 2nd April 2019, 12:46 pm

ശബരിമലയെ കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയ അവസരമാക്കി; ആചാരം സംരക്ഷിക്കാന്‍ ഒന്നും ചെയ്തില്ല: രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പടന്ന: ശബരിമലയെ കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയ അവസരമാക്കിയെന്ന് എന്‍.എസ്.എസ്. ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കാന്‍ ഇവര്‍ ഒന്നും ചെയ്തില്ലെന്നും എന്‍.എസ്.എസ് വിമര്‍ശിക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമദൂര നിലപാട് തന്നെയാണ് സ്വീകരിക്കുകയെന്നും എന്‍.എസ്.എസ് വ്യക്തമാക്കി.

അധികാരവും ഖജനാവും ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശ്വാസ സംരക്ഷണ യജ്ഞത്തെ അടിച്ചമര്‍ത്തിയെന്നും എന്‍.എസ്.എസ് മുഖപത്രമായ സര്‍വ്വീസസ് കുറ്റപ്പെടുത്തുന്നു.

ശബരിമലയിലെ വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് ചില മുതലെടുപ്പുകള്‍ക്കാണ് ബി.ജെ.പി ശ്രമിച്ചത്. അവര്‍ വിശ്വാസ സംരക്ഷണത്തിനുവേണ്ടി സമരം ചെയ്യുക മാത്രമാണ് ചെയ്തത്. നിയമനടപടി സ്വീകരിക്കാന്‍ ബി.ജെ.പി തയ്യാറായില്ല.

കോണ്‍ഗ്രസും ശബരിമലയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചു. എന്നാല്‍ ഇവര്‍ നിയമനടപടികള്‍ക്കു ശ്രമങ്ങള്‍ നടത്തി.

We use cookies to give you the best possible experience. Learn more