ചങ്ങനാശ്ശേരി: മുഖ്യമന്ത്രിക്കെതിരെ പരസ്യവിമര്‍ശനവുമായി വീണ്ടും എന്‍.എസ്.എസ്. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പൊള്ളത്തരമുണ്ടെന്നും ഇത് ജനങ്ങള്‍ മനസിലാക്കുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പുറത്തുവിട്ട വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.
എന്‍.എസ്.എസിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചില്ലെന്നും പരിഭവിച്ചിട്ട് കാര്യമില്ലെന്നും വാര്‍ത്തകുറിപ്പില്‍ പറയുന്നു. മന്നം ജയന്തി അവധിയാക്കാന്‍ രണ്ട് തവണ അപേക്ഷിച്ചെങ്കിലും പരിഗണിച്ചില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
നേരത്തെ എന്‍.എസ്.എസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും രംഗത്തെത്തിയിരുന്നു.
എന്‍.എസ്.എസ് തുടര്‍ച്ചയായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പൊതു സമൂഹത്തിന് സംശയുമുണ്ട്. ഇക്കാര്യം സുകുമാരന്‍ നായര്‍ മനസിലാക്കുന്നത് നല്ലതാണ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്‍.എസ.എസിനോട് തനിക്കും സര്‍ക്കാരിനും പ്രത്യേക പ്രശ്‌നങ്ങളില്ലെന്നും പിണറായി പറഞ്ഞു.
നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെട്ട് ഇടതുപക്ഷത്തെ കുറ്റം പറയുന്ന എന്‍.എസ്.എസിന്റെ രീതി ശരിയല്ലെന്നാണ് മന്ത്രി കെ.കെ ശൈലജ പറഞ്ഞത്. എന്‍.എസ് നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും കെ.കെ ശൈലജ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ എന്‍.എസ്.എസിനെ വിരട്ടേണ്ടെന്നും വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
എന്‍.എസ്.എസിന്റെ ആവശ്യങ്ങളില്‍ പൊതു സമൂഹത്തിന് സംശയമില്ല. ആവശ്യങ്ങളില്‍ എന്ത് രാഷ്ട്രീയമാണ് ഉള്ളതെന്ന് വിമര്‍ശകര്‍ പറയണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: NSS again against the Chief Minister Pinarayi Vijayan