ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടരുത്: എന്‍.എസ്.എസ്
Daily News
ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടരുത്: എന്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th June 2014, 11:51 am

[] കോട്ടയം: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടരുതെന്ന് എന്‍.എസ്.എസ് പ്രമേയം. ദേവസ്വം ബോര്‍ഡിലേക്ക് നിയമനങ്ങള്‍ നടത്തുന്നതിന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപവല്‍കരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ദേവസ്വം ബോര്‍ഡിലേക്ക് നിയമനങ്ങള്‍ നടത്തുന്നതിന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപവല്‍കരിക്കണം. ഹൈന്ദവര്‍ മാത്രം അടങ്ങുന്ന റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപവല്‍കരിച്ച് സംവരണം നടപ്പാക്കണം. മുന്നാക്ക സംവരണത്തിനായുള്ള എസ്.ആര്‍.സിന്‍ഹു കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കണം- പ്രമേയം പറയുന്നു.

മോദിക്ക് പിന്തുണ

നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര സര്‍ക്കാറിന് പിന്തുണ നല്‍കുന്നതായും എന്‍.എസ്.എസ് പ്രമേയം പറയുന്നു. സര്‍ക്കാറിന്റെ മതേതര മുഖം കാത്തുസൂക്ഷിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

എന്‍.എസ്.എസിന്റെ നൂറാം വാര്‍ഷിക ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെടുന്നത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ 110 കോടി രുപയുടെ ബജറ്റ് അവതരിപ്പിച്ചു.