| Friday, 19th March 2021, 1:26 pm

പാചകം ചെയ്യുന്നതിനിടെ റൊട്ടിയില്‍ തുപ്പിയ ആള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: യു.പിയിലെ മീററ്റില്‍ വിവാഹ സത്കാരത്തിനായുള്ള പാചകത്തിനിടെ റൊട്ടിയില്‍ തുപ്പിയ പാചകക്കാരനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി പൊലീസ്.

കഴിഞ്ഞ മാസമാണ് സുഹൈല്‍ എന്ന യുവാവ് റൊട്ടി തയ്യാറാക്കുന്നതിനിടെ തുപ്പുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്.സംഭവത്തിന് പിന്നാലെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

സുഹൈലിന് വേണ്ടി കുടുംബാംഗങ്ങള്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സുഹൈലിന് എളുപ്പത്തില്‍ ജാമ്യം ലഭിക്കാതിരിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ആണ് ദേശീയ സുരക്ഷാ നിയമം ചുമത്താന്‍ നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ കേസിന്റെ വാദം നടക്കുന്നതിനിടെ സുഹൈലിനെ അക്രമിക്കാന്‍ ശ്രമം നടന്നിരുന്നു. സുഹൈലിനെ പുറത്തുവിട്ടാല്‍ ഇയാള്‍ക്ക് നേരെ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് ജാമ്യം ലഭിക്കാതിരിക്കാനാണ്
ദേശീയ സുരക്ഷാ നിയമം ചുമത്തിയതെന്നുമാണ് അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ മാസമാണ് വിവാഹ സത്കാരത്തിനായുള്ള പാചകത്തിനിടെ സുഹൈല്‍ റൊട്ടിയില്‍ തുപ്പുന്നത് ഒരാള്‍ വീഡിയോയില്‍ പകര്‍ത്തിയത്. വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരെ നടപടി എടുക്കാനുള്ള ആവശ്യവും ഉയര്‍ന്നു. ഹിന്ദു ജാഗ്രന്‍ മഞ്ച് പോലുള്ള സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:NSA against man who spit on rotis while cooking at wedding in UP’s Meerut

We use cookies to give you the best possible experience. Learn more