കോഴിക്കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലുമില്ലാത്ത ബി.ജെ.പിയ്ക്ക് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കരുതെന്ന് എഴുത്തുകാരന് എന്‍.എസ് മാധവന്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മലയാളികള്‍ തഴഞ്ഞ ബി.ജെ.പിയ്ക്ക് സംസാരിക്കാന്‍ സമയം നല്കുന്ന ചില ചാനലുകള്‍ മാത്രമാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ഓക്സിജനെന്നും എന്നാല്‍ ഇത് ചാനലുകളുടെ ടി.ആര്.പി റേറ്റിംഗ് താഴേക്ക് വീഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘കേന്ദ്ര ഏജന്‍സികളോടുള്ള പേടിയോ ജന്മനാ ഉള്ള മണ്ടത്തരം കാരണമോ 87.6ശതമാനം മലയാളികള്‍ തഴഞ്ഞ, ഒറ്റ സീറ്റില്ലാത്ത ബി.ജെ.പിക്ക് മൂന്നിലൊന്ന് സമയം നല്കുന്ന ചാനലുകള്‍ മാത്രമാണു ഇപ്പോള്‍ അവരുടെ ഓക്സിജന്‍. ഇത് ടി.ആര്.പി താഴോട്ട് വീഴ്ത്തി ചാനല്‍ പൂട്ടിക്കുമെന്നും അവര്‍ മനസ്സിലാക്കണം,’ എന്‍.എസ് മാധവന് ട്വിറ്ററിലെഴുതി.
മലയാളികളുടെ രാത്രികളെ രക്ഷിക്കുക. കേന്ദ്രഎജൻസികളൊടുള്ള പേടിയോ ജന്മാനെ ഉള്ള മണ്ടത്തരം കാരണമോ 87.6% മലയാളികൾ തഴഞ്ഞ, ഒറ്റ സീറ്റില്ലാത്ത bjpയ്ക്ക് മൂന്നിലൊന്ന് സമയം നൽകുന്ന ചാനലുകൾ മാത്രമാണു ഇപ്പോൾ അവരുടെ ഓക്സിജൻ. ഈ ദയ TRP തഴോട്ട് വീഴ്ത്തി ചാനൽ പൂട്ടിക്കുമെന്നും അവർ മനസ്സിലാക്കണം. https://t.co/Z74N0WGlpO
പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയാണ് ബി.ജെ.പി നേരിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 140 മണ്ഡലങ്ങളില്‍ 99 സീറ്റില്‍ വിജയിച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പാക്കിയത്.
ബാക്കിയുള്ള 41 സീറ്റില്‍ യു.ഡി.എഫ് ജയിച്ചു. സിറ്റിംഗ് സീറ്റായ നേമം പോലും കൈവിട്ട എന്‍.ഡി.എയ്ക്ക് സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനായില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക