ന്യൂദല്‍ഹി: ഖത്തര്‍ ലോകകപ്പ് തത്സമയം സ്ട്രീമിങ്ങ് ചെയ്യുന്ന ആപ്പായ ‘ജിയോ സിനിമ’ക്കെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍.
കോടീശ്വരനായ ഇലോണ്‍ മസ്‌കിന് ട്വിറ്റര്‍ സുഗമമായി നടത്താന്‍ കഴിയാത്തത് പോലെ മറ്റൊരു കോടിശ്വരനായ മുകേഷ് അംബാനിക്ക് ലോകകപ്പും തടസങ്ങളില്ലാതെ സ്ട്രീമിങ് ചെയ്യാനാകില്ലെന്നാണ് എന്‍.എസ്. മാധവന്‍ പറഞ്ഞു.
ഞായറാഴ്ച ലോകകപ്പിലെ ആദ്യ മത്സരമായ ഖത്തര്‍- ഇക്ഡോര്‍ പോരാട്ടം പുരോഗമിക്കുമ്പോള്‍ ജിയോ സിനിമയിലെ ബഫറിങ് പ്രശ്‌നം ആളുകള്‍ ഉന്നയിക്കുമ്പോഴായിരുന്നു എന്‍.എസ്. മാധവന്റെ പ്രതികരണം.
‘ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളായ മുകേഷ് അംബാനിക്ക് തന്റെ ക്രൂരമായ ജിയോ ആപ്പ് ഉപയോഗിച്ച് ലോകകപ്പ് സ്ട്രീമിങ് സുഗമമായി നടത്താന്‍ കഴിയില്ല.
ലോകത്തിലെ മറ്റൊരു വലിയ ധനികനായ ഇലോണ്‍ മസ്‌കിന് ഒരു മൈക്രോബ്ലോഗിംഗ് ആപ്പ് പ്രവര്‍ത്തിപ്പിക്കാനാകാത്ത പോലെ,’ എന്നാണ് എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തത്.
ബഫറിങ് കാരണം മത്സരം ശരിയായി കാണാനാകുന്നില്ലെന്നായിരുന്നു ആപ്പിനെതിരെ ഉപയോക്താക്കള്‍ പരാതി പറഞ്ഞിരുന്നത്. ആപ്പിന്റെ ഉടമസ്ഥന്‍ മുകേഷ് അംബാനിക്കെതിരെയും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
World’s ninth richest man, Mukesh Ambani, can’t do a smooth #WorldCup streaming with his atrocious #JioCinema app, just as world’s richest man, @elonmusk can’t run a microblogging app 🤷♂️
— N.S. Madhavan (@NSMlive) November 20, 2022