| Friday, 10th November 2017, 7:46 am

ഫോണ്‍ സെക്സ് സംഭാഷണങ്ങള്‍ കേട്ടെഴുതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് കമ്മീഷന്‍; ജ. ശിവരാജന്‍ മഞ്ഞപത്രപ്രവര്‍ത്തനം പഠിക്കുകയാണോയെന്നും എന്‍.എസ് മാധവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സോളാര്‍ കേസന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെതിരെ വിമര്‍ശനവുമായി സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍. ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപത്രപ്രവര്‍ത്തനം പഠിക്കുകയാണോയെന്ന് മാധവന്‍ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


Also Read: ഒ.കെ വാസുവിനൊപ്പം സിപി.ഐ.എമ്മില്‍ ചേര്‍ന്ന 5പേര്‍ തിരികെ ബി.ജെ.പിയിലേക്ക്; പാര്‍ട്ടിവിട്ടവരില്‍ വാസുവിന്റെ മകനും


ഒരു മുന്‍ക്രിമിനല്‍ കേസ് പ്രതി നല്‍കിയ കത്തുകളുടെ അടിസ്ഥാനത്തില്‍ ഫോണ്‍ സെക്സ് സംഭാഷണങ്ങളും അവര്‍ പറഞ്ഞ കാര്യങ്ങളും കേട്ടെഴുതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് ജസ്റ്റിസ് ശിവരാജനെന്ന് എന്‍.എസ് മാധവന്‍ പരിഹസിച്ചു.

രണ്ട് ട്വീറ്റുകളിലൂടെയായിരുന്നു എന്‍.എസിന്റെ പ്രതികരണം. “സോളാര്‍ കേസില്‍ അഴിമതി നടന്നിരിക്കാം പക്ഷേ ലൈംഗീകപീഡനം നടന്നുവോ…? സരിതയുടെ കത്തുകള്‍ സര്‍ക്കാരിന് നല്‍കി അതില്‍ അന്വേഷണം നടത്തുവാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ജ.ശിവരാജന്‍.”

“പ്രമുഖ വ്യക്തികള്‍ക്ക് നേരെ സരിത നടത്തിയ വിളിച്ചു പറയലുകള്‍ നേരാവണ്ണം അന്വേഷിക്കാതെയാണ് അദ്ദേഹം ഇങ്ങനെ ചെയ്തിരിക്കുന്നത്. മഞ്ഞമാധ്യമപ്രവര്‍ത്തനം പഠിക്കുകയാണോ ജസ്റ്റിസ് ശിവരാജന്‍” എന്‍.എസ്. മാധവന്‍ ചോദിച്ചു.


Dont Miss: ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ തന്നെ മന്ത്രിമന്ദിരത്തില്‍ ഒളിപ്പിച്ചത് എം.വി.ആറായിരുന്നെന്ന് കെ.സുധാകരന്‍


ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു നിയമസഭയില്‍ സമര്‍പ്പിച്ചിരുന്നത്. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം നിയമസഭയുടെ വെബ്‌സൈറ്റിലൂടെ പൊതുജനങ്ങള്‍ക്കും ലഭ്യമായിരുന്നു. യു.ഡി.എഫ് നേതാക്കള്‍ തന്നെ പീഡിപ്പിച്ചെന്ന സരിതയുടെ പരാതിയും കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇതിനെതിരെയാണ് എന്‍.എസിന്റെ വിമര്‍ശനങ്ങള്‍.

We use cookies to give you the best possible experience. Learn more