പ്രവാസികള്‍ക്ക് ജോലി സ്ഥലത്ത് വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
Kerala
പ്രവാസികള്‍ക്ക് ജോലി സ്ഥലത്ത് വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th March 2014, 9:57 am

[share]

[]ന്യൂദല്‍ഹി: പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് അവരവരുടെ ജോലിസ്ഥലത്ത് വോട്ട് ചെയ്യാന്‍ അവസരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി.

വ്യവസായിയായ ഷംസീര്‍ വയലിലാണ് പ്രവാസികളുടെ വോട്ടവകാശത്തിനായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ജനപ്രാധിനിത്യ നിയമത്തിലെ 20 (എ) വകുപ്പ് ഭേദഗതി ചെയ്യണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരിട്ടെത്തിയാല്‍ മാത്രമേ വോട്ട് രേഖപ്പെടുത്താനാകുകയുള്ളൂവെന്ന നിയമത്തിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു കോടിയിലധികം വരുന്ന പ്രവാസി ഇന്ത്യക്കാരില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തത് 11000 പേര്‍ മാത്രമാണ്. ആയതിനാല്‍ വിദേശത്ത്തന്നെ വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഒരുക്കണമെന്നാണ് ആവശ്യം.

സാമ്പത്തിക ശേഷിയില്ലാത്ത പ്രവാസികള്‍ക്ക് നാട്ടില്‍ വന്ന വോട്ട് രേഖപ്പെടുത്തുന്നതിലെ പ്രയാസങ്ങളും ഹര്‍ജിയിലുണ്ട്. പ്രവാസികളെയും സൈനികരെയും ഒരുപോലെ കാണണമെന്നും ഹര്‍ജിലൂടെ ആവശ്യമുന്നയിച്ചിട്ടുണ്ട്.

പോസ്റ്റല്‍ വോട്ടിങ്, കമ്പ്യൂട്ടര്‍ ഫോണ്‍ എന്നിവ വഴിയുള്ള ഇലക്ട്രോണിക് വോട്ടിങ്, സ്ഥാനപതി കാര്യാലയങ്ങളിലൂടെയുള്ള വോട്ടിങ്, നാട്ടിലെ പ്രതിനിധി വഴിയുള്ള വോട്ടിങ് എന്നീ നിര്‍ദ്ദേശങ്ങളാണ് ഹര്‍ജിക്കാരന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

114 ലോകരാഷ്ട്രങ്ങള്‍ നിലവില്‍ പ്രവാസികളായി കഴിയുന്ന അവരുടെ പൗരന്മാര്‍ക്ക് വിദേശത്ത് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങള്‍ നല്‍കി വരുന്നുണ്ട്.