കൊച്ചി: കൊവിഡ് 19 കാരണം വിദേശത്ത് ഒറ്റപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
കെ.എം.സി.സി നല്‍കിയ ഹരജിയിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ പ്രവാസികള്‍ക്ക് നിലവില്‍ അവര്‍ താമസിക്കുന്നിടത്ത് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കും. ഇതിനായി എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്കെത്തിക്കില്ലെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരനും അറിയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം ലോക്ക് ഡൗണ്‍ കാലയളവില്‍ നാട്ടിലേക്ക് വരാനായി വിമാന ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത പ്രവാസികള്‍ക്ക് ആശ്വാസം. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വിമാന കമ്പനികളുടെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
ഏപ്രില്‍ 15 മുതല്‍ ബുക്കിങ് സ്വീകരിച്ചിരുന്നെങ്കിലും ആഭ്യന്തര സര്‍വ്വീസിന് റീഫണ്ട് നല്‍കില്ലെന്ന് വിമാന കമ്പനികള്‍ അറിയിച്ചിരുന്നു. യാത്രക്കാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് വ്യോമയാന മന്ത്രി ഈ വിഷയത്തില്‍ ഇടപെട്ടത്.
നേരത്തെ കൊവിഡിനെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന കാര്യം പരിഗണനയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യു.എ.ഇയിലെ പ്രവാസികളെയാണ് ആദ്യം തിരിച്ചെത്തിക്കകയെന്നും ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
WATCH THIS VIDEO: