| Wednesday, 20th November 2019, 7:14 pm

'പശ്ചിമ ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക നടപ്പാക്കാന്‍ അനുവദിക്കില്ല';  അമിത് ഷായെ എതിര്‍ത്ത് മംമ്താ ബാനര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗാള്‍: പശ്ചിമ ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക നടപ്പാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് അനുവദിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മംമ്ത ബാനാര്‍ജി.

ബംഗാളില്‍ ആരുടേയും പൗരത്വം ആരും കവര്‍ന്നെടുക്കില്ല തന്റെ സര്‍ക്കാര്‍ ആളുകളെ മതാടിസ്ഥാനത്തില്‍ തരം തിരിക്കുകയില്ലെന്നും മംമ്ത പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ഉടനീളം ദേശീയ പൗരത്വ പട്ടി നടപ്പാക്കുമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറിഞ്ഞിരുന്നു.ദേശീയ പൗരത്വ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് തഹസില്‍ തലത്തില്‍ രൂപീകരിച്ച ട്രൈബ്യൂണലിനെ സമീപിക്കാം.

അപേക്ഷ സമര്‍പ്പിക്കാന്‍ പണമില്ലാത്തവര്‍ക്ക് അസം സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. അഭിഭാഷകനെ നിയമിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അസ്സാമിലെ 19 ലക്ഷം താമസക്കാരെയാണ് ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറന്തള്ളിയിട്ടുള്ളത്. അതില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2013 ലെ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് അസ്സാമില്‍ ദേശീയ പൗരത്വ പട്ടിക പുതുക്കുന്നത്. 1971 മാര്‍ച്ച് 24ന് മുന്‍പുള്ള 33 മില്യണ്‍ പൗരന്മാര്‍ക്ക് ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ട സാഹചര്യം ഉണ്ട്.

We use cookies to give you the best possible experience. Learn more