ഭോപ്പാല്‍: നിലവില്‍ മധ്യപ്രദേശില്‍ ദേശീയ ജനസംഖ്യാ പട്ടിക നടപ്പാക്കാനുള്ള ഒരു നീക്കവുമില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്‍.പി.ആറുമായി മുന്നോട്ട് പോകാമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ആരിഫ് മസൂദിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് കമല്‍നാഥ് വിഷയത്തിലെ നിലപാട് അറിയിച്ചത്.
ഭരണസഖ്യത്തിലെ കക്ഷികള്‍ സമവായത്തിലെത്തുന്നത് വരെ മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററോ പൗരത്വപട്ടികയോ നടപ്പിക്കില്ലെന്ന് നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു. രാജ്യത്ത് എന്‍.ആര്‍.സി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് എന്‍.പി.ആര്‍ നടപ്പിലാക്കുന്നതെന്നാണ് ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഭയക്കുന്നത്.
നിലവില്‍ പശ്ചിമബംഗാള്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. കേരളത്തിലും പോണ്ടിച്ചേരിയിലും ഗവര്‍ണറുടെ എതിര്‍പ്പ് മറികടന്നാണ് സഭയില്‍ പ്രമേയം പാസാക്കിയത്.