മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല് സംസ്ഥാനങ്ങളിലാണ് എന്‍.പി.പി പ്രവര്‍ത്തിക്കുന്നത്.
എന്‍.പി.പിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ബുക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. എന്‍.പി.പി അദ്ധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കൊണ്‍റാഡ്.കെ. സാംഗ്മ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചു.
മേഘാലയയെ കൂടാതെ മണിപ്പൂരിലും എന്‍.പി.പി ഭരണകക്ഷിയാണ്. കേന്ദ്രത്തിലും എന്‍.ഡി.എ മുന്നണിയോടൊപ്പമാണ് എന്‍.പി.പി. അരുണാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.പി.പിക്ക് അഞ്ച് സീറ്റുകള്‍ ലഭിച്ചു. കൊണ്‍റാഡ്. കെ. സാംഗ്മയുടെ സഹോദരിയായ അഗത സാംഗ്മ മേഘാലയിലെ ടുറ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ്.
Glad to announce to our party supporters, well-wishers and members of NPP that #ElectionCommissionOfIndia has accorded "National Party" Status to National People's Party @nppmeghalaya Thank you #Northeast for all your support. #BefittingTributeToPASangma #NPPForNortheast pic.twitter.com/aNt8W2RVfU
— Conrad Sangma (@SangmaConrad) June 7, 2019
മാര്‍ച്ച് 15ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച പട്ടിക പ്രകാരം ഏഴ് ദേശീയ പാര്‍ട്ടികളാണ് ഉള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ജെ.പി, ബി.എസ്.പി, സി.പി.ഐ, സി.പി.ഐ.എം, കോണ്‍ഗ്രസ്, എന്‍.സി.പി എന്നിവ ആയിരുന്നു. ആ പട്ടികയിലേക്കാണ് എന്‍.പി.പിയുടെ വരവ്.