| Saturday, 20th May 2017, 10:04 am

'ഏജീസ് വിനീതിനോട് പകപോക്കുകന്നു, നേട്ടങ്ങളില്‍ ഒപ്പം നില്‍ക്കുന്നവരെ പിന്നീട് കാണില്ല'; സി.കെ വിനീതിന് പിന്തുണയുമായി ഇന്ത്യന്‍ താരം എന്‍.പി പ്രദീപും രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏജീസിലെ ഉദ്യോഗസ്ഥര്‍ സി.കെ വിനീതിനോട് പകപോക്കിയാതാണെന്ന് മുന്‍ അണ്ടര്‍ 23 ഇന്ത്യന്‍ നായകനും മിഡ്ഫീല്‍ഡറുമായ എന്‍.പി പ്രദീപ്. നേട്ടങ്ങളില്‍ ഒപ്പം നില്‍ക്കുന്നവരെ പിന്നീട് കൂടെ കാണില്ലെന്നും പ്രദീപ്. എന്നാല്‍ ആരോടും പരാതി പറയാനില്ലെന്നതാണ് തന്റെ നിലപാടെന്ന് വിനീത് ഇന്നലെ വ്യക്തമാക്കിയിരുന്നു.


Also Read: സെക്‌സ് റാക്കറ്റ് നടത്തിപ്പ്: ബി.ജെ.പി മാധ്യമ വക്താവ് അറസ്റ്റില്‍


മതിയായ ഹാജരില്ലാത്തതിനാല്‍ ഏജീസ് ജോലിയില്‍ നിന്ന് പുറത്താക്കിയ ഇന്ത്യന്‍ താരം സി.കെ.വിനീതിന് പിന്തുണയുമായി കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കായിക താരങ്ങളെ അവഗണിക്കുന്ന ഇത്തരം നടപടികളോട് യോജിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

സംഭവത്തില്‍ ഗോയല്‍ അന്വേഷണവും പ്രഖ്യാപിച്ചു. “ഇന്ത്യന്‍ ഫുട്‌ബോളിലെ മികച്ച താരങ്ങളിലൊരാളാണ് സി.കെ.വിനീത്. അദ്ദേഹത്തെ പോലൊരു താരത്തെ പുറത്താക്കിയ നടപടി ശരിയായി തോന്നുന്നില്ല. കായിക താരങ്ങളെ ഇത്തരത്തില്‍ അവഗണിക്കുന്ന നടപടിയോട് യോജിക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. കേന്ദ്ര കായിക മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്.” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


Don”t Miss: തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചു


താരത്തെ പുറത്താക്കിയതായുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഏജീസ് പുറത്തിറക്കിയത്. പ്രൊബേഷന്‍ കാലാവധി നാല് വര്‍ഷം പൂര്‍ത്തിയാകുന്ന സ്ഥിതിക്ക് ഇനി പ്രൊബേഷന്‍ കാലം നീട്ടിനല്‍കാനാകില്ലെന്നാണ് ഏജീസിന്റെ ഉത്തരവില്‍ പറയുന്നത്. മതിയായ ഹാജരില്ലാത്തതിനാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

അതേസമയം പരാതിയുമായി പോകാന്‍ താത്പര്യമില്ലെന്നും ഫുട്‌ബോള്‍ കളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും വിനീത് വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more