| Saturday, 24th June 2023, 11:02 am

എന്‍.പി. 42 ഷൂട്ട് ചെയ്യുന്നത് ഹോളിവുഡ് ചിത്രങ്ങള്‍ക്കുപയോഗിക്കുന്ന ക്യാമറയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളിയുടെ 42ാം ചിത്രത്തിന്റെ ദുബായ് ലൊക്കേഷനില്‍ നിന്നുള്ള സ്റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഉപയോഗിച്ച ക്യാമറ ആണ് വൈറലായിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങള്‍ ഷൂട്ട് ചെയ്യുന്ന ബോള്‍ട്ട് ക്യാമറയിലാണ് എന്‍.പി. 42 എന്ന് പേരിട്ടിരിക്കുന്ന നിവിന്‍ പോളി – ഹനീഫ് അദേനി ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.

ഹനീഫ് അദേനി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് യു.എ.ഇയിലായിരുന്നു. ജനുവരി 20ന് ആയിരുന്നു യു.എ.ഇയില്‍ ഷൂട്ടിങ് ആരംഭിച്ചത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

നിവിന്‍ പോളിയും ഹനീഫ് അദേനിയും മിഖായേല്‍ എന്ന ചിത്രത്തിനു ശേഷം ഒരുമിക്കുന്ന പ്രൊജക്റ്റാണ് ഇത്. വിഷ്ണു തണ്ടാശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാമന്‍, കോസ്റ്റ്യൂം മെല്‍വി ജെ, മ്യൂസിക് മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് നിഷാദ് യൂസഫ്, മേക്കപ്പ് ലിബിന്‍ മോഹനന്‍, അസോസിയേറ്റ് ഡയറക്ടര്‍ സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ഇന്ദ്രജിത്ത് ബാബു, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേശ്, ഡി.ഒ.പി അസോസിയേറ്റ് രതീഷ് മന്നാര്‍.

Content Highlight: np ’42’, the film has been shot on bolt camera

Latest Stories

We use cookies to give you the best possible experience. Learn more