ന്യൂദല്‍ഹി: ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് 2000 രൂപ വരെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്‌റ്റോറുകള്‍ വഴി പിന്‍വലിക്കാമെന്ന് ബിഗ് ബസാര്‍. നവംബര്‍ 24 മുതലാണ് ഈ സൗകര്യം ലഭിക്കുകയെന്നാണ് ബിഗ് ബസാര്‍ അറിയിച്ചിരിക്കുന്നത്.
“ഡെബിറ്റ്/ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് തങ്ങളുടെ എല്ലാ സ്‌റ്റോറുകള്‍ വഴിയും 2000രൂപ പിന്‍വലിക്കാം.” ബിഗ് ബസാര്‍ അവകാശപ്പെടുന്നു.
115 നഗരങ്ങളിലായുള്ള 258 ബിഗ് ബസാര്‍ സ്റ്റോറുകളില്‍ ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാണെന്നും ഇവര്‍ അറിയിച്ചു. ഈ സൗകര്യം ലഭ്യമാക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സഹായിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് രാജ്യത്തെ ഏതു ബാങ്കിലുമുള്ള തങ്ങളുടെ പണം ഇത്തരത്തില്‍ പിന്‍വലിക്കാന്‍ കഴിയുമെന്നും കമ്പനി അറിയിച്ചു.
“പണം അസാധുവാക്കിയതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ നേരിടുന്ന പ്രതിസന്ധികള്‍ കുറയ്ക്കാന്‍ തങ്ങള്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വലിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള സര്‍ക്കാറിന്റെ ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്നു.” ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ ചെയര്‍മാന്‍ കിഷോര്‍ ബിയാനി പറഞ്ഞു.
Don”t Miss: പ്രസംഗത്തിനിടെ ബാങ്ക് മുഴങ്ങിയപ്പോള്‍ സംസാരം നിര്‍ത്തി തല മറച്ച് സോണിയ : അഭിനന്ദനവുമായി സോഷ്യല്‍മീഡിയ
പണം പിന്‍വലിക്കാനായി നാലു സ്റ്റപ്പുകളാണുള്ളതെന്നും കമ്പനി പറയുന്നു. “കാഷ് കൗണ്ടറിലെത്തി കാര്‍ഡ് സൈ്വപ്പ് ചെയ്തശേഷം പിന്‍ എന്റര്‍ ചെയ്യുക. 2000 രൂപ വരെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയും.” കമ്പനി വിശദീകരിക്കുന്നു.