| Saturday, 7th January 2017, 1:37 pm

ദല്‍ഹി മെട്രോയില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷയ്ക്കായി ഇനി മുതല്‍ കയ്യില്‍ 'കത്തി ' കരുതാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷയുടെ ഭാഗമായി കത്തി കൈവശം വയ്ക്കാന്‍ അനുമതി. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സാണ് അനുമതി നല്‍കിയത്.

ട്രെയിന്‍ യാത്രക്കിടെ സ്ത്രീകള്‍ വലിയ രീതിയിലുള്ള അക്രമങ്ങള്‍ക്ക് ഇരയാവുന്നു എന്ന പരാതിയെ തുടര്‍ന്നാണ് പുതിയ നിര്‍ദേശവുമായി സുരക്ഷാസേന രംഗത്തെത്തിയത്. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനാണ് ദല്‍ഹി മെട്രോ റെയില്‍കോര്‍പ്പറേഷന്റെ സുരക്ഷാ ചുമതല.

സത്രീകള്‍ക്ക് ചെറിയ കത്തി കൈവശം വയ്ക്കാന്‍ അനുമതി നല്‍കുന്നത് ഒരു തരത്തിലുമുള്ള സുരക്ഷഭീഷണി ഉയര്‍ത്തുന്നതല്ലെന്ന് സി.ഐ.എസ്.എഫ് ഉദ്യോഗഥന്‍ പറയുന്നു.

നാല് ഇഞ്ചില്‍ താഴെയുള്ള കത്തികള്‍ സ്ത്രീകള്‍ക്ക് കെയെയില്‍ കരുതാം. ചെറിയ കത്തി കയ്യില്‍ സൂക്ഷിക്കുന്നത് സുരക്ഷയ്ക്ക ഭീഷണിയല്ല. എന്നാല്‍ അവരുടെ സംരക്ഷണത്തിന് അത് ആവശ്യമാണ്. 2016 ഒക്ടോബര്‍ മാസത്തെ റിവ്യൂ മിറ്റിങ്ങിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.


മറ്റയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ ലൈറ്ററും തീപ്പെട്ടിയും കയ്യില്‍ കരുതുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒരു യാത്രക്കാരന് ഒരു തീപ്പെട്ടിയും മാത്രമേ കൈവശം വെയ്ക്കാന്‍ കഴിയുകയുള്ളൂ. ആവശ്യമെങ്കില്‍ യാത്രക്കാരുടെ കൈവശമുള്ള ഉപകരണങ്ങളുടെ ലിസ്റ്റ് രേഖപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more